ഭോപ്പാല്‍ : മധ്യപ്രദേശില്‍ പ്ലാസ്റ്റിക് കവറുകള്‍ക്ക് സമ്പൂര്‍ണ നിരോധനം. കഴിഞ്ഞ ദിവസം ചേര്‍ന്ന നിയമസഭായോഗമാണ് സംസ്ഥാനത്ത് പ്ലാസ്റ്റിക് കവറുകള്‍ക്ക് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി ബില്‍ പാസാക്കിയത്. പ്ലാസ്റ്റിക് കവറുകള്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത് പരിഗണിച്ചാണ് നടപടി. പ്ലാസിറ്റിക് കവറുകളുടെ ഉത്പ്പാദനം, കൈവശം വെയ്ക്കല്‍, വില്‍പ്പന ഉപയോഗം എന്നിവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ഭക്ഷ്യവസ്തുക്കളും ധാന്യങ്ങളും സൂക്ഷിയ്ക്കുന്നതിന് ഉപയോഗിയ്ക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ക്ക് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.
ഓര്‍ഡിനന്‍സിലൂടെ ജൂലൈ ഒന്നിന് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനാണ് സംസ്ഥാനത്ത് പ്ലാസ്റ്റിക് കവറുകള്‍ക്ക് നിരോധനം പ്രഖ്യാപിച്ചത്
Post Your Comments