തിരുവനന്തപുരം: അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്ന് എം.വിൻസെന്റ് എംഎൽഎ. ഇത് രാഷ്ട്രീയ പകപോക്കലാണ്. അതിന്റെ ഇരയാണ് താൻ. ഇതിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചലുത്തിയെന്നും അദ്ദേഹം പറഞ്ഞു. അറസ്റ്റിനു ശേഷം എം.വിൻസെന്റ് എംഎൽഎ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിനു ശേഷമായിരുന്നു വിൻസെന്റിനെ പോലീസ് അറസ്റ്റ് ചെയ്തത്. എംഎൽഎ ഹോസ്റ്റലിൽ മൂന്നു മണിക്കൂർ സമയമാണ് ചോദ്യം വിൻസെന്റിനെ ചെയതത്. അതിനു ശേഷം എംഎൽഎ സ്വന്തം വാഹനത്തിൽ പേരൂർക്കട പോലീസ് ക്ലബിൽ എത്തി. തുടർന്ന് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് പാറശാല എസ്ഐയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിൻസന്റിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എംഎൽഎയെ പിന്നീട് പോലീസ് ആസ്ഥാനത്തേക്ക് മാറ്റി. ആത്മഹത്യാപ്രേരണ, പീഡനം എന്നീ ജാമ്യമില്ലാകുറ്റങ്ങൾ ചുമത്തിയാണ് വിൻസെന്റിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.
Post Your Comments