ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കറുടെ മരണകാരണം വ്യക്തമല്ലെന്ന് ഡല്‍ഹി പോലീസ് ഹൈക്കോടതിയല്‍. അതുകൊണ്ടുതന്നെ അന്വേഷണത്തിന് കൂടുതല്‍ സമയം ആവശ്യമാണ്. സുനന്ദ പുഷ്‌കറുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി പോലീസിന് കഴിഞ്ഞ ദിവസം ഹൈക്കോടതിയുടെ നിര്‍ദ്ദേശം ലഭിച്ചിരുന്നു. ജസ്റ്റിസ് ജി.എസ് സിസ്താനി അദ്ധ്യക്ഷമായ ബെഞ്ചാണ് നിര്‍ദ്ദേശം നല്‍കിയത്. കേസിന്റെ അന്വേഷണം സംബന്ധിച്ച് പ്രത്യേക സംഘം രൂപീകരിക്കണം എന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു കോടതിയുടെ നിര്‍ദ്ദേശം.
Post Your Comments