ഫ്രാങ്ക്ഫർട്ട്: ജർമ്മനിയിലെ ആഡംബര വാഹന നിർമ്മാതാക്കളായ ഔഡി എജി ശ്രേണിയിലുള്ള 850000 കാറുകൾ തിരിച്ചു വിളിക്കുന്നു. യു.എസ്,കാനഡ ഒഴികെയുള്ള രാജ്യങ്ങളിൽ വിറ്റഴിക്കപ്പെട്ട 6,8 സിലിണ്ടർ ഡീസൽ എഞ്ചിനുള്ള ഡീസൽ കാറുകളാണ് തിരിച്ചുവിളിയ്ക്കുന്നത്.ഇതേ എഞ്ചിനുള്ള പോർഷെ, വോക്‌സവാഗൺ കാറുകൾക്കും സൗജന്യ സേവനം ലഭ്യമാണെന്നും കമ്പനി അറിയിച്ചു
കാറുകളിലെ മലിനീകരണ നിയന്ത്രണ സംവിധാനം കാര്യക്ഷമമാക്കാനാണ് പുതിയ നടപടി. ഔഡി കാറുകൾ മലീനീകരണം ഉണ്ടാക്കുന്നു എന്ന വിവാദത്തെ തുടർന്ന് ഇയു 5,ഇയു 6 ഡീസൽ കാറുകളിൽ റിട്രോഫിറ്റ് ചെയ്യാമെന്ന് കമ്പനി ഉപഭോക്താക്കൾക്ക് ഉറപ്പ് നൽകിയിരുന്നു.
Post Your Comments