KeralaLatest News

കുരുക്കുകൾ മുറുകി ദിലീപിന് ഒന്നിന് പുറകെ മറ്റൊന്ന്

ആലപ്പുഴ ; കുരുക്കുകൾ മുറുകി ദിലീപിന് ഒന്നിന് പുറകെ മറ്റൊന്ന്. ആലപ്പുഴയില്‍ ദിലീപിന് സ്വന്തമായി ദ്വീപുണ്ടെന്ന് കണ്ടെത്തി. കൊച്ചി രാജാവെന്ന ഹൗസ്ബോട്ടിറക്കിയതിനു പിന്നാലെയാണ്  ദിലീപ് ആലപ്പുഴയില്‍ ദ്വീപ് സ്വന്തമാക്കിയത്.

2013 ആദ്യം സൗണ്ട് തോമ എന്ന സിനിമയുടെ ചിത്രീകരണത്തിനായി കൈനകരിയിലെത്തിയപ്പോഴാണ് ഈ ഭൂമി ദിലീപിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വ്യക്തിക്ക് പറഞ്ഞ തുക നല്‍കി കുട്ടനാട് താലൂക്കിലെ കൈനകരി വില്ലേജിലെ വട്ടക്കായലിലെ ആറാം ബ്ലോക്കിൽ 365-7ാം നമ്പര്‍ തണ്ടപ്പേരില്‍ പതിനേഴര സെന്റ് ഭൂമി വാങ്ങുകയും, ഗ്രാവല്‍ ഉപയോഗിച്ച്‌ ചതുപ്പു ഭാഗങ്ങള്‍ നികത്തി പുറംഭാഗം കരിങ്കല്‍ കെട്ടി സംരക്ഷിക്കുകയും,കാലപ്പഴക്കം ചെന്ന വീട് റിസോര്‍ട്ട് മാതൃകയില്‍ പുനരുദ്ധരിക്കുകയും ചെയ്തു.

ഭൂമി വാങ്ങിയ ശേഷം മുതൽ കരം അടച്ചിട്ടില്ല. നീര്‍ത്തട നിയമങ്ങളുടെ പരിധി ലംഘിച്ചാണ് ഇവിടെ നിർമാണങ്ങൾ നടത്തിയത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഭൂരഹിതര്‍ക്ക് വട്ടക്കായലിലെ തുരുത്തുകള്‍ പത്ത് സെന്റ് വീതം പതിച്ചു നല്‍കിയിരുന്നതാണെന്നും, ഇതിന്റെ കൈമാറ്റം നിയമവിധേയമായി നടന്നതാകാനിടയില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

“ബോട്ട് മാര്‍ഗം മാത്രമേ ഇവിടെ എത്താന്‍ സാധിക്കൂ. ഇടയ്ക്കിടെ ഇവിടെ ആരൊക്കെയോ വന്നു പോകുമായിരുന്നെന്നും എന്നാല്‍ ദിലീപാണ് ഉടമയെന്നു തങ്ങള്‍ക്ക് ആര്‍ക്കും അറിയാമായിരുന്നില്ലെന്നും” തീരവാസികള്‍ പറയുന്നു.

ദിലീപിന്റെയും മഞ്ജു വാര്യരുടെയും പേരിലുണ്ടായിരുന്ന ഹൗസ് ബോട്ട് പിന്നീട് പാട്ടത്തിനു നല്‍കുകയും ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കാതെ ആലപ്പുഴയില്‍ നിന്നു മാറ്റുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button