
അങ്കാറ: ഗ്രീക്ക് ദ്വീപായ കോസില്‍ ഭൂകമ്പത്തെ തുടര്‍ന്നു ഉണ്ടായ സുനാമിയില്‍ രണ്ടു പേര് മരിച്ചു. നഗരത്തില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രതയുള്ള ഭൂകമ്പമാണ് ഉണ്ടായത്.
സുനാമിയുണ്ടായ പശ്ചാത്തലത്തില്‍ തീരദേശവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കോസിന്റെ വടക്കുകിഴക്ക് ഭാഗത്ത് നിന്ന് 12 km അകലെ തുര്‍ക്കിഷ് തീരത്തോട് ചേര്‍ന്നു ഭൂനിരപ്പില്‍നിന്നു പത്തുകിലോമീറ്റര്‍ ആഴത്തിലാണു ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം.
Post Your Comments