ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫല കണക്ക് ബിസിസിഐ പുറത്ത് വിട്ടു. 2017 ജൂണ്‍ വരെ താരങ്ങള്‍ക്ക് നല്‍കിയ പ്രതിഫലത്തിന്റെ കണക്കാണ് പുറത്ത് വിട്ടത്. കരാര്‍ താരങ്ങള്‍ക്ക് നല്‍കിയ പ്രതിഫലം, സംസ്ഥാന, വിദേശ ക്രിക്കറ്റ് ബോര്‍ഡുകള്‍ നല്‍കിയ പണം, ഐപിഎല്‍ ഫ്രാഞ്ചെസികളുമായുള്ള ഇടപാട് എന്നിവയുടെയെല്ലാം കണക്കുകള്‍ ബിസിസിഐ പുറത്ത് വിട്ട രേഖയിലുണ്ട്.
2015-16 സീസണിൽ രോഹിത് ശർമ്മയ്ക്ക് 1.12 കോടിയും രഹാനെയ്ക്ക് 1.10 കോടിയും അശ്വിന് 1.01 കോടി രൂപയുമാണ് പ്രതിഫലം നൽകിയത്. 2017 ഏപ്രിലിൽ അനിൽ കുംബ്ലെയ്ക്ക് പ്രതിഫലമായി 48 ലക്ഷം രൂപ നൽകി.
ഐപിഎല്‍ പത്താം സീസണിലെ രണ്ടാമത്തെ ഇന്‍സ്റ്റാള്‍മെന്റായി മുംബൈ ഇന്ത്യന്‍സ് 22.86 കോടി രൂപയും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 21 കോടി രൂപയും വാങ്ങി. ഈ സീസണിൽ ചാമ്പ്യൻമാരായപ്പോൾ മുംബൈ 34.29 കോടിയും മൂന്നാം സ്ഥാനത്തെത്തിയപ്പോൾ കൊൽക്കത്ത 15.75 കോടിയും കരസ്ഥമാക്കി.
Post Your Comments