തിരുവനന്തപുരം: മെഡിക്കൽ കോളേജിന്‍റെ അംഗീകാരത്തിന് വേണ്ടി ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണത്തിൽ വിജിലന്‍സ് ഇന്ന് അന്വേഷണം ആരംഭിക്കുമെന്ന് ലോക് നാഥ് ബെഹ്‌റ അറിയിച്ചു. കഴിഞ്ഞ ദിവസം വിജിലൻസ് ഡയറക്ടറുടെ ചുമതല കൂടിയുള്ള ലോക് നാഥ് ബെഹ്‌റ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
വർക്കലയിലെ മെഡിക്കൽ കോളേജിന് മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരം വാങ്ങിത്തരാം എന്ന് പറഞ്ഞ് ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്നാണ് ആരോപണം.വിജിലൻസ് എസ്.പി ജയകുമാറിനാണ് അന്വേഷണ ചുമതല. തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സുകാർണോ നൽകിയ പരാതിയിൽ ആണ് വിജിലൻസ് ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടത്. കോഴ ആരോപണത്തെ തുടർന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിൽ വൻ പൊട്ടിത്തെറി ഉണ്ടാകുമെന്നാണ് സൂചന.
Post Your Comments