മൊസൂള്‍: ഐ.എസ് വീണ്ടും തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഒരു കാലത്ത് ലോകത്തെ വിറപ്പിച്ച ഐ.എസിന്റെ ശക്തി ക്ഷയിച്ചിരുന്നു. സംഘടനയിലെ ആള്‍ നാശവും, സാമ്പത്തിക ക്ഷയവും ഇവരുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി. മൊസൂളില്‍ പരാജയമേറ്റുവാങ്ങിയെങ്കിലും ഐഎസ് ഭീകരര്‍ ഒളിപ്പോരിനു തയാറെടുക്കുന്നതായാണ് ഇപ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് . ഇറാഖിന്റെ വടക്കുപടിഞ്ഞാറ് ഹംറിന്‍ പര്‍വത മേഖലയിലെ ഒളിത്താവളങ്ങളിലേക്കും മരുഭൂമിയിലേക്കും പിന്‍വാങ്ങിയ ഭീകരര്‍ ഒളിയുദ്ധത്തിലൂടെ തിരിച്ചടിക്കാനുള്ള തയാറെടുപ്പിലാണ്.
2003ല്‍ ഇറാഖിലെ യുഎസ് അധിനിവേശത്തിനുശേഷം അല്‍ ഖായിദ ചെയ്തതുപോലെ, ഗറില്ല യുദ്ധമുറകളിലായിരിക്കും ഇനി ഐഎസ് ശക്തിപ്രകടിപ്പിക്കുക എന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കുന്നു. അതിനിടെ, മൊസൂളിനു തെക്ക് ഇമാം ഗര്‍ബി ഗ്രാമം ഐഎസില്‍നിന്ന് ഇറാഖ് തിരിച്ചുപിടിച്ചു. ഭീകരര്‍ കൊലപ്പെടുത്തിയ രണ്ട് ഇറാഖ് മാധ്യമപ്രവര്‍ത്തകരുടെ മൃതദേഹങ്ങളും കണ്ടെടുത്തു. ടൈഗ്രീസ് നദിയുടെ പശ്ചിമ തീരത്താണ് ഇമാം ഗര്‍ബി.
മൊസൂള്‍ ഇറാഖ് സൈന്യം വളഞ്ഞപ്പോള്‍, സായുധരായ മുപ്പതോളം ഐഎസ് ഭീകരര്‍ ബോട്ടുകളില്‍ ട്രൈഗ്രീസ് നദി കുറുകെക്കടന്നാണു ജൂലൈ ആദ്യം ഇമാം ഗര്‍ബി പിടിച്ചെടുത്തത്.
Post Your Comments