കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ പക്കല്‍ കൂടുതല്‍ പേരുടെ ദൃശ്യങ്ങളുണ്ടെന്ന് സംശയം. നേരത്തെയും ഇതുപോലെ ചില പ്രമുഖരെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ശേഷം ബ്ലാക്മെയില്‍ നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന് പ്രതീഷ് ചാക്കോയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതില്‍ നിന്നും നടിയെ ആക്രമിച്ച കേസിലെ നിര്‍ണായ വിവരങ്ങള്‍ ലഭിച്ചുവെന്നാണ് സൂചനയുണ്ട്.
അതേസമയം, 2011ല്‍ പള്‍സര്‍ സുനിയും സംഘവും ചേര്‍ന്ന് കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തിന് പിന്നില്‍ ക്വട്ടേഷനില്ലെന്നാണ് അന്വേഷണ സംഘം നല്കുന്ന സൂചന. നടിയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക് മെയില്‍ ചെയ്യാന്‍ പദ്ധതിയിട്ടത് സുനി ഒറ്റയ്ക്കാണെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
Post Your Comments