ദുബായ്: അഗ്നിബാധയില്‍ തന്റെ പൂച്ചക്കുട്ടിയെ നഷ്ടമായ ഇരുപത്തിയാറുകാരിയായ ഫിലിപ്പീന യുവതിക്ക് ദുബായ് സിവില്‍ ഡിഫന്‍സിന്റെ സര്‍പ്രൈസ് ഗിഫ്റ്റ്. ഇത്തിസലാത്തില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്തു വരികയായിരുന്ന ആഞ്ചലീ അഗോണ്സിലോ മംഗലിഡനാണ് ജൂലൈ ഒന്പതിനുണ്ടായ അഗ്നിബാധയില്‍ തന്റെ പൂച്ചക്കുട്ടിയെ നഷ്ടമായത്.
അല്‍ മുറഖബത്തിലെ ഫ്ലാറ്റിലുണ്ടായ അഗ്നിബാധയിൽ ശ്വാസം മുട്ടിയാണ് ചിക്കൂ എന്ന് വിളിക്കുന്ന പൂച്ചക്കുട്ടി മരിച്ചത്. ഓമനയായ തന്റെ പൂച്ചക്കുട്ടിയുടെ നിര്യാണം ആഞ്ചലീയെ മാനസീകമായി തളര്‍ത്തിയിരുന്നു. ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ റാഷിദ് താന്‍ അല്‍ മത്റൗഷിയാണ് ആഞ്ചലീയ്ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് കൈമാറിയത്. ഒരു കറുത്ത പൂച്ചക്കുട്ടിയായിരുന്നു ഗിഫ്റ്റ്. പുതിയ പൂച്ചകുട്ടിക്ക് ചീനു എന്നാണ് ആഞ്ചലീ പേര് നൽകിയിരിക്കുന്നത്.
Post Your Comments