Latest NewsCinemaMovie SongsEntertainment

ഷോയ്ക്കും ഹോട്ടലിനും ഒരേ പേര്; പുലിവാല്‍ പിടിച്ച് ഷാജി കൈലാസ്

സംവിധായകന്‍ ഷാജി കൈലാസിനെയും കുടുംബത്തെയും പുലിവാല്‍ പിടിപ്പിച്ച് ‘ആനീസ് കിച്ചണ്‍’. മുന്‍കാലനടിയും ഷാജി കൈലാസിന്റെ ഭാര്യയുമായ ആനി ഒരു സ്വകാര്യ ചാനലില്‍ അവതരിപ്പിക്കുന്ന പാചക പരിപാടിയുടെ പേര് ‘ആനീസ് കിച്ചണ്‍’ എന്നാണ്. ഈ പേരില്‍ ഒരു ഹോട്ടലും ഉണ്ട്. എന്നാല്‍ ആ ഹോട്ടലുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് സംവിധായകന്‍ പറയുന്നു. ഭക്ഷണശാലയുമായി സംബന്ധിച്ച കോളുകള്‍ നിരവധി വന്നുതുടങ്ങിയതോടെയാണ് വിശദീകരണവുമായി
ഷാജി കൈലാസ് രംഗത്ത് വന്നത്.

‘ആനീസ് കിച്ചണ്‍’ എന്ന പേരില്‍ തുടങ്ങിയിരിക്കുന്ന ഭക്ഷണശാലയുടെ ഉടമ താനെന്ന് പലരും തെറ്റിദ്ധരിച്ചിരിക്കുന്നതായി ഷാജി കൈലാസ് ഫെയ്സ്ബുക്ക് പേജില്‍ കുറിച്ചു. ‘ചിത്ര അവതരിപ്പിക്കുന്ന കുക്കറി ഷോയുടെ അതേ പേരാണെങ്കിലും ഈ റെസ്റ്റോറന്റും ഞങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. എനിക്കും ചിത്രക്കും ആ റസ്റ്റോറന്റ് സംബന്ധിച്ച നിരവധി ഫോണ്‍ കോളുകള്‍ ദിനവും ലഭിക്കുന്നുണ്ട്. ആ സ്ഥാപനത്തെ കുറിച്ച്‌ എന്തെങ്കിലും പരാതിയോ അഭിപ്രായങ്ങളോ ഉണ്ടെങ്കില്‍ അവരെ നേരിട്ട് അറിയിക്കുക. ഞങ്ങള്‍ മുന്‍കൈയെടുത്ത് ഏതെങ്കിലും റെസ്റ്റോറന്റോ മറ്റ് സ്ഥാപനങ്ങളോ ആരംഭിക്കുകയാണെങ്കില്‍ നിങ്ങളെ അറിയിക്കുന്നതായിരിക്കും’- ഷാജി കൈലാസ് വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button