ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയും മുൻ ബിഹാർ ഗവർണറുമായ രാം നാഥ് കോവിന്ദ് ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായി തെരെഞ്ഞടുക്കപ്പെട്ടു. 7.02,644 വോട്ടിനാണ് കോവിന്ദ് വിജയിച്ചത്. ലോക്സഭാ മുൻ സ്പീക്കർ കൂടിയായ പ്രതിപക്ഷ സ്ഥാനാർഥി മീരാ കുമാറിന് ലഭിച്ചത്- 3,67,314 വോട്ടാണ്. 21 വോട്ടുകൾ അസാധുവായി. 25 നു സത്യപ്രതജ്ഞ ചെയതത് കോവിന്ദ് ചുമതലയേൽക്കും.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 776 എംപിമാർക്കും 4120 എംഎല്‍എമാര്‍ക്കുമാണ് ഇക്കുറി വോട്ടവകാശം ഉണ്ടായിരുന്നത്. 99 ശതമാനം വോട്ടര്‍മാരും ഇത്തവണ വോട്ട് ചെയ്തിരുന്നു.
1945 ഒക്ടോബർ ഒന്നിന് കാൻപൂരിൽ ജനിച്ച് കോവിന്ദ് കാൻപൂർ സർവകലാശാലയിൽനിന്നാണ് ബികോം, നിയമ ബിരുദങ്ങൾ കരസ്ഥമാക്കിയത്. ഡൽഹി ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നീണ്ട 16 വർഷം അഭിഭാഷകനായി പ്രവർത്തിച്ചു. പിന്നീട് ഉത്തർപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക് രണ്ടുവട്ടം (1994–2000), (2000–2006) തിരഞ്ഞെടുക്കപ്പെട്ടു.
സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിന്റെ സ്റ്റാൻഡിങ് കോൺസൽ 1980 മുതൽ 1993 വരെ സേവനം അനുഷ്ഠിച്ചു. പട്ടിജാതിവർഗ ക്ഷേമം, ആഭ്യന്തരം, സാമൂഹികനീതി, നിയമം, പെട്രോളിയം തുടങ്ങിയ വിവിധ പാർലമെന്ററി കമ്മറ്റികളിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
Post Your Comments