ദുബായ്: വെള്ളത്തില്‍മുങ്ങി ശ്വാസം നിലച്ച പെണ്‍കുട്ടിയെ പാരാമെഡിക്കല്‍ ജീവനക്കാരന്‍ രക്ഷിച്ചു. നീന്തല്‍കുളത്തില്‍ മുങ്ങിമരിക്കേണ്ടതായിരുന്നു പെണ്‍കുട്ടി. ദുബായിലാണ് സംഭവം നടന്നത്. 11 വയസുള്ള ഇറാനി പെണ്‍കുട്ടിയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. തക്കസമയത്ത് യുവാവ് എത്തിയതാണ് ജീവന്‍ നിലനിര്‍ത്താനായത്.
ശ്വാസം പൂര്‍ണ്ണമായും നിലച്ചനിലയിലായിരുന്നു. അല്‍ മാംസറിലെ സ്വിമ്മിംഗ് പൂളിലാണ് അപകടം ഉണ്ടായത്. ദുബായ് കോര്‍പ്പറേഷന്റെ ആംബുലന്‍സിലാണ് കുട്ടിയെ കൊണ്ടുപോയത്. ഉച്ചയ്ക്ക് ഒരുമണിക്കാണ് സംഭവം. ഗുരുതരാവസ്ഥയില്‍ എമര്‍ജന്‍സി വാര്‍ഡിലേക്ക് മാറ്റാന്‍ ഡോക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. നാല് മിനിട്ടുകൂടി കഴിഞ്ഞിരുന്നേല്‍ കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിക്കില്ലായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു.
രക്ഷിതാക്കളുടെ അശ്രദ്ധയാണ് പെണ്‍കുട്ടി വീഴാന്‍ കാരണം. പാരാമെഡിക്കല്‍ ജീവനക്കാരന്‍ തക്ക സമയത്ത് എത്തിച്ചതാണ് കുട്ടിയെ രക്ഷിക്കാനായത്. കുട്ടിയുടെ ഹൃദയമിടിപ്പ് വീണ്ടെടുക്കാനുള്ള മരുന്നുകളും പുനരുദ്ധാരണ പ്രക്രിയയും നല്‍കി. ഒരു ട്യൂബ് ഉപയോഗിച്ച് എയര്‍വേ തുറക്കാന്‍ ശ്രമിച്ചു. പെട്ടെന്നായിരുന്നു പെണ്‍കുട്ടി പ്രതികരിച്ചു തുടങ്ങിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
Post Your Comments