തിരുവനന്തപുരം: കോവളം എംഎല്‍എ എം. വിന്‍സെന്റിനെതിരെ പീഡനകേസ് രജിസ്റ്റർ ചെയ്തു. നേരെത്ത ആത്മഹത്യാപ്രേരണാകുറ്റമാണ് ചുമത്തിയിരുന്നത്. വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കാൻ ശ്രമിച്ചതാണ് കേസിനു ആസ്പദമായ സംഭവം.
അമിതമായി ഗുളിക കഴിച്ചു ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ ആശുപത്രിയിൽ ചികിത്സയിലാണ്. ബാലരാമപുരം സ്വദേശിനിയായ വീട്ടമ്മ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എംഎൽഎ ആറു മാസമായി മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് ആത്മഹത്യാ ശ്രമമെന്നു വീട്ടമ്മയുടെ ഭർത്താവ് പോലീസിൽ മൊഴി നൽകി. ഇതേ തുടർന്ന് എം. വിൻസെന്റിനെതിരേ പോലീസ് കേസ് എടുത്തത്. വീട്ടമ്മയ്ക്കു ഓർമ തിരികെ ലഭിച്ചിട്ടില്ലാത്തതിനാൽ അവരുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല.
Post Your Comments