ചെന്നൈ: തമിഴ്നാട് സര്‍ക്കാരിനെതിരെ തുറന്നടിച്ചു നടനും സംവിധായകനുമായ കമല്‍ഹാസന്‍. സര്‍ക്കാരിന്റെ അഴിമതി തുറന്നുകാട്ടാന്‍ ജനങ്ങളോടു ആഹ്വാനം ചെയ്യുകയാണ് കമൽ. ജനങ്ങളാണ് മന്ത്രിമാരേക്കാള്‍ വലുത്. കമൽ ട്വിറ്റർ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. താന്‍ ഇപ്പോള്‍ത്തന്നെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും പോസ്റ്റിൽ പറയുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി സർക്കാരിൽ അഴിമതിയുണ്ടെന്ന് കമൽഹാസന്‍ പറഞ്ഞിരുന്നു. അതിനു പിൻബലമേകുന്ന തരത്തിലുള്ള ട്വീറ്റാണ് കമൽഹാസന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ രാത്രി പോസ്റ്റ് ചെയ്തത്. സർക്കാരിന് തങ്ങൾക്കുണ്ടായ തിക്താനുഭവനങ്ങളും അഴിമതി ആരോപണങ്ങളും അയച്ചുകൊടുക്കണം. മാത്രമല്ല സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുന്നുവെന്നും കമൽ വ്യക്തമാക്കി.
അണ്ണാ ഡിഎംകെയും ബിജെപിയും മറ്റും കമൽ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്കും തെളിവു ഹാജരാക്കാൻ കഴിഞ്ഞ ദിവസങ്ങളിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത്തരം ആവശ്യങ്ങളുന്നയിക്കുന്നവരുടെ നിലപാട് എന്താണെന്ന് ജനങ്ങൾക്ക് അറിയാമെന്നും കമൽ ട്വീറ്റിൽ പറയുന്നു.
A request to my fans and the discerning people of TN. நேர்மையான தமிழகக் குடிமக்களுக்கும் ,என் தலைமையை ஏற்ற தொண்டர் படைக்கும் சமர்பணம் pic.twitter.com/OFqbDaJ5wS
— Kamal Haasan (@ikamalhaasan) July 19, 2017
Post Your Comments