ന്യൂഡല്‍ഹി: പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്നും ഇന്ത്യയുടെ ഭൂമി പാകിസ്താന്‍ അനധികൃതമായി കൈയ്യേറിയതാണെന്നും വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി.പാക് അധീന കശ്മീരില്‍ നിന്നുള്ള ട്യൂമര്‍ രോഗം ബാധിച്ച 24കാരന്‍ ഉസാമ അലിക്ക് ചികിത്സ നൽകുന്ന വിഷയവുമായി പ്രതികരിക്കുകയായിരുന്നു സുഷമ സ്വരാജ്.
ചികിത്സക്ക് വേണ്ടി ഇന്ത്യ അടിയന്തിര വിസ അനുവദിക്കുമെന്നും ഇതിനായി പ്രധ്യേക അപേക്ഷ ആവശ്യമില്ലെന്നും സുഷമ ട്വിറ്ററിലൂടെ വ്യക്തമാക്കി.ട്യൂമര്‍ ബാധിതനായ അലിക്ക് ഡല്‍ഹിയിലെ ആശുപത്രിയില്‍ എത്തി വിദഗ്ധ ചികിത്സ നടത്തുന്നതിന് വിസ ലഭിക്കാന്‍ പാക് അധികൃതര്‍ യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സുഷമയുടെ പ്രതികരണം.
ജൂലൈ 10ന് രാജ്യേദ്രാഹക്കുറ്റം ചുമത്തി സൈനികകോടതി വധശിക്ഷക്കു വിധിച്ച മുന്‍ നാവിക സേന ഉദ്യോഗസ്ഥന് കുല്ഭൂഷണ് ജാദവിനെ കാണാന്‍ മാതാവിനും പാകിസ്ഥാൻ വിസ ഇതുവരെ അനുവദിച്ചിട്ടില്ല.
POK is an integral part of India. Pakistan has illegally occupied it. We are giving him visa. No letter required. https://t.co/cErxQw7Cht
— Sushma Swaraj (@SushmaSwaraj) July 18, 2017
Post Your Comments