Latest NewsKerala

നഴ്‌സുന്മാരുടെ സമരം : സര്‍ക്കാരിനെതിരെ മുന്നറിയിപ്പുമായി ചെന്നിത്തല

തിരുവനന്തപുരം : വേതന വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തുന്ന സമരത്തെ അനുകൂലിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോകുന്നത് തീക്കളിയാണെന്ന് ഫേസ്ബുക്കിലൂടെ അദ്ദേഹം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. നഴ്‌സുമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് പലവട്ടം അവരുടെ സമരപ്പന്തലില്‍ പോയെന്നും സര്‍ക്കാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ജൂലൈ 20ന് മുന്‍പ് സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം പ്രതിപക്ഷം നഴ്‌സുമാരുടെ സമരം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പൊതു സമൂഹത്തിന്റെ പിന്തുണ നഴ്‌സുമാര്‍ക്ക് ഒപ്പമാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്ന് ഉപവാസ സമരം നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button