മോസ്കോ : റഷ്യയുടെ വടക്കുകിഴക്കന്‍ പ്രവിശ്യയായ കംചട്കയില്‍ ശക്തമായ ഭൂചലനം. പ്രഭവകേന്ദ്രത്തിന് 300 കിലോമീറ്റര്‍ ചുറ്റളവിലുള്ള തീരപ്രദേശത്തുള്ളവരോടെ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.വലിയ ഭൂചലനത്തിന് തൊട്ടുപിറകെയുണ്ടായ തുടര്‍ചലനങ്ങളും മാഗ്നിട്യൂഡ് അഞ്ചിന് മുകളിലായത് ജനങ്ങളെ ഭയചകിതരാക്കി.
യുഎസ് ജിയോളജിക്കല്‍ സര്‍വെ നല്കുന്ന റിപ്പോര്‍ട്ട് റിക്ടര്‍ സ്കെയിലില്‍ 7.8 രേഖപ്പെടുത്തിയ കമ്പനം പസഫിക് സമുദ്രത്തില്‍ സുനാമിയുണ്ടാക്കാനുള്ള സാധ്യതയുണ്ട്. അതേ സമയം അമേരിക്കയുടെ പടിഞ്ഞാറന്‍ തീരങ്ങളിലും ന്യൂസിലാന്‍ഡിലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് പ്രാഥമിക വിവരങ്ങള്‍ വ്യക്തമാക്കുന്നത്.
Post Your Comments