Latest NewsKeralaNews

മദ്യ ഉപഭോഗം കൂടുതലുള്ളത് ക്രൈസ്തവ ഭൂരിപക്ഷ പ്രദേശങ്ങളിൽ: സജി ചെറിയാൻ

ആലപ്പുഴ/ കുട്ടനാട്: മദ്യ ഉപഭോഗം കൂടുതൽ ക്രൈസ്തവ ഭൂരിപക്ഷ മേഖലകളിലാണെന്നു സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാൻ പറഞ്ഞു. രാമങ്കരിയിൽ സംഘടിപ്പിച്ച ഏകദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വോട്ടു ബാങ്ക് കാട്ടി സിപിഎമ്മിനെ ഭീഷണിപ്പെടുത്തേണ്ട കാര്യമില്ലെന്നും വിശ്വാസികൾ മദ്യം ഉപേക്ഷിക്കണമെന്നു പറഞ്ഞാണ് ആദ്യം ഇടയലേഖനം ഇറക്കേണ്ടതെന്നും സജി ചെറിയാൻ യോഗത്തിൽ പറഞ്ഞു.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സിപിഎം കുട്ടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു സത്യാഗ്രഹം. സംഭരിച്ച നെല്ലിന്റെ വില അടിയന്തരമായി നൽകുക, മടവീഴ്ചമൂലം കൃഷിനശിച്ച കർഷകർക്കു സഹായം നൽകുക, റേഷൻ കാർഡിലെ അപാകതകൾ പരിഹരിക്കുക, കുട്ടനാടിന്റെ പൊതുവായ വികസന പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമരത്തിൽ ഉന്നയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button