തന്റെ എല്ലാ സ്വത്തുക്കളും സന്നദ്ധസംഘടനയായ സൊലസിന് കൈമാറുമെന്ന് പ്രഖ്യാപിച്ച സിസ്റ്റര്‍ ജെസ്മിയെ എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ, തന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ ഓരോന്നായി ഓർത്തെടുക്കുകയാണ് സിസ്റ്റർ. ബിഹൈൻവുഡ്‌സിൽ മേജർ രവിയുമായി നടത്തിയ അഭിമുഖത്തിലാണ് സിസ്റ്റര്‍ ജെസ്മി തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞത്. ഒരു പ്രവാചികയായി തന്നെ തുടരാനാണ് തനിക്ക് താൽപ്പര്യമെന്ന് സിസ്റ്റർ വ്യക്തമാക്കുന്നു.
‘ജീസസ് ഒരു നല്ല മനുഷ്യനായിരുന്നു. നല്ലൊരു വ്യക്തിയെ പിടിച്ച് ദൈവമാക്കുന്നതൊക്കെ ചതിയാണ്. ഇപ്പോൾ കണ്ടില്ലേ, സുധാമണിയെ പിടിച്ച് അമൃതാനന്ദമയി എന്ന പേരിൽ ദൈവമാക്കി വെയ്ക്കുന്നതൊക്കെ തെറ്റാണ്. ജീസസിന്റെ ജീവിതശൈലി പിന്തുടരുകയാണ് ചെയ്യേണ്ടത്. ഒരു ശക്തിയുണ്ട്, ആ ശക്തിയെ ജീസസെന്നോ ഗുരുവായൂരപ്പൻ എന്നോ അള്ളായെന്നോ എന്ത് വേണമെങ്കിലും വിളിക്കാം. എല്ലാ ശക്തിയും ഒന്നാണ്.
Also Read:ഹരിത വിഷയത്തിൽ പാണക്കാട് കുടുംബം എടുത്തത് സ്ത്രീവിരുദ്ധമായ നിലപാട് : കെ സുരേന്ദ്രൻ
ഞാൻ കുർബാനയ്ക്ക് ഇരുന്നപ്പോഴാണ് ജീസസ് എന്നോട് ചോദിച്ചത്. നിന്റെ മുഴുവൻ ഹൃദയവും തരുമോയെന്ന്. വിഭജിക്കപ്പെടാത്ത ഹൃദയം. അത്രയും കൊടുത്ത ഞാനാണ് ബാംഗ്ലൂർ ചെന്നിട്ട്, അതൊരു വിശുദ്ധനായ അച്ഛനുമാണ്. ആ അച്ഛൻ ബാംഗ്ലൂർ പോയപ്പോൾ ചീത്ത ആയതാണ്. അച്ഛനെന്നോട് പറയുന്ന വരിയാണ് ‘ഞാൻ ഒരു സ്ത്രീയുടെ മുഖത്ത് പോലും നോക്കീട്ടില്ല’ പക്ഷെ അച്ഛന് ഇപ്പോൾ മുഖം മാത്രമല്ല എല്ലാം കാണണം. കുറെ സാഹചര്യവും ഇവരെ ചീത്തയാക്കുന്നുണ്ട്. പട്ടിണി കിടക്കുകയാണെങ്കിൽ ഇവർക്കൊക്കെ ഈ ചിന്തകൾ വരുമോ? പണമാണ് എല്ലാത്തിനും പ്രശ്‌നം. ആഗ്രഹങ്ങളാണ് കാരണം. ഒരു സ്ത്രീയെ മുഴുവൻ ആയി കാണണമെന്ന് ആഗ്രഹിക്കുക. അതിനായി വാശി പിടിക്കുക, ബഹളം വെയ്ക്കുക. ഇങ്ങനെയൊക്കെ ആയിരുന്നു പ്രശ്നങ്ങൾ.
കുമ്പസരിച്ച് കഴിഞ്ഞാൽ പാപം പോകും. പക്ഷെ, തെറ്റുചെയ്ത ഒരു ഫീൽ ഇങ്ങനെ വർഷങ്ങളോളം കിടക്കും. കുമ്പസാരം നടത്തിയതിനെ വെച്ച് അച്ഛൻമാർ ഭീഷണിപ്പെടുത്താറുണ്ട്. ചെറുപ്പത്തിൽ അനുഭവം ഉണ്ടായിട്ടുണ്ട്. ചില വയസായ അച്ചന്മാർ സ്വകാര്യഭാഗങ്ങളെ കുറിച്ച് ഒക്കെ സംസാരിക്കും. രണ്ട് അനുഭവം ഉണ്ടായിട്ടുണ്ട്. സീനിയേഴ്സ് ആയ കന്യാസ്ത്രീകളിൽ നിന്നും പീഡനങ്ങൾ ഉണ്ടായിട്ടുണ്ട്. ഹോമോ സെക്ഷ്വലും എനിക്ക് അനുഭവിക്കേണ്ടി വന്നു. ഈ സിസ്റ്ററുടെ പെരുമാറ്റം കണ്ട് ഞെട്ടിയിട്ട് സിസ്റ്ററിൽ നിന്ന് രക്ഷപെടാൻ കുറെ ശ്രമിച്ചു. പ്രാർത്ഥനാ പുസ്തകത്തിൽ പ്രണയലേഖനം കൊണ്ടുവെയ്‌ക്കും. പിന്നീട് എനിക്ക് ആ സിസ്റ്റർ ഒരു ബുദ്ധിമുട്ട് ആയി മാറി. അവർക്ക് ട്രാൻസ്ഫർ കിട്ടിയ ദിവസം എന്റെ ടെമ്പർ തെറ്റി. ഈ കുപ്പായം ഇട്ട് സിസ്റ്റർ ആണെന്ന് പറയാൻ നാണമില്ലല്ലോയെന്ന് ഞാൻ ചോദിച്ചു.
സൈക്യാട്രിസ്റ്റ് ആയ ഒരു അച്ഛനോട് ഈ സിസ്റ്ററുടെ കാര്യങ്ങൾ ഞാൻ പറഞ്ഞു. സിസ്റ്റർ എന്റെ ചുണ്ടിൽ ഉമ്മ വെയ്ക്കുമ്പോൾ എനിക്കൊന്നും ഫീൽ ആകുന്നില്ല. അപ്പോൾ അച്ഛൻ പറഞ്ഞത്, ‘നൂറിൽ അഞ്ച് പേരെങ്കിലും ഹോമോ ആയിട്ടുള്ള പുരുഷന്മാരും കാണും സ്ത്രീകളും കാണും. അതിൽ ക്രിസ്ത്യൻസ്, പുരുഷന്മാർ പോയി അച്ചന്മാർ ആകും. സ്ത്രീകൾ പോയി കന്യാസ്ത്രീകൾ ആകും’ എന്നാണു’, സിസ്റ്റർ പറയുന്നു.
Post Your Comments