ഇസ്ലാമാബാദ്: മാലിന്യ നിര്‍മ്മാര്‍ജനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പരസ്യത്തിനെതിരെ പാകിസ്താനില്‍ വ്യാപക പ്രതിഷേധം. മുസ്ലീം ഇതര മതസ്ഥരെയാണ് ശുചീകരണ തൊഴിലിലേയ്ക്ക് ആവശ്യമുള്ളതെന്നാണ് പരസ്യത്തില്‍ പറയുന്നത്. ഇതിനെതിരെ പാകിസ്താനിലെ മതന്യൂനപക്ഷങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
പാകിസ്താനിലെ കറാച്ചി ജില്ലയില്‍ ആരോഗ്യവകുപ്പ് നല്‍കിയ പരസ്യമാണ് വിവാദമായിരിക്കുന്നത്. സാനിറ്ററി ജോലികള്‍ ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മാത്രമേ ഏറ്റെടുക്കാനാകൂ എന്ന് ആരോഗ്യ വകുപ്പ് റിക്രൂട്ട്‌മെന്റ് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അവഗണനയും വേര്‍തിരിവുമാണ് പരസ്യത്തിലൂടെ മറനീക്കി പുറത്തുവന്നിരിക്കുന്നതെന്ന വിമര്‍ശനമാണ് ഉയരുന്നത്.
എസ്ജിഡി ഡല്‍ഹി പി കോളനി, എസ്ജിഡി സ്‌പെഷ്യല്‍ ലെപ്രസി ക്ലിനിക്, എസ്ജിഡി ചക്കിവാര എന്നിവിടങ്ങളില്‍ ഒഴിവുള്ള 5 ശുചീകരണ തൊഴിലാളികളുടെ തസ്തികകളിലേക്കാണ് മുസ്ലീം ഇതര മതസ്ഥരെ ജോലിയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. ഇതിനെതിരെ പാകിസ്താനിലെ ഹിന്ദു സംഘടനകളും ക്രൈസ്തവ സംഘടനകളും പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. നേരത്തെയും നിരവധി തവണ സമാനമായ പരസ്യങ്ങള്‍ പാകിസ്താനില്‍ പുറത്തുവന്നിട്ടുണ്ട്.
Post Your Comments