Latest NewsIndia

ബിജെപിയില്‍ നിന്ന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്നത് വെങ്കയ്യ നായിഡു?

ന്യൂഡല്‍ഹി: ബിജെപിയില്‍ നിന്ന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ പോകുന്നത് എം.വെങ്കയ്യ നായിഡുവാണെന്ന് സൂചന. ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ ഭരണകക്ഷിയായ എന്‍ഡിഎ സഖ്യം ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കാനിരിക്കെയാണ് വെങ്കയ്യനായിഡുവിനെയാണ് പ്രധാനമായും പരിഗണിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.

വെങ്കയ്യ നായിഡുവിന്റെ കാര്യത്തില്‍ സഖ്യക്ഷികളുമായും സഖ്യത്തിന് പുറത്തുള്ള ചില കക്ഷികളുമായും ബിജെപി നേതൃത്വം ഇതിനകം ആശയവിനിമയം പൂര്‍ത്തിയാക്കിയെന്നാണ് വിവരം. പ്രതിപക്ഷം ശക്തമായ രാജ്യസഭയില്‍ നടപടികള്‍ നിയന്ത്രിക്കാന്‍ മികച്ച പാര്‍ലമെന്റേറിയനായ വെങ്കയ്യ നായിഡുവിന് കഴിയുമന്ന വിലയിരുത്തലാണ് അദ്ദേഹം പരിഗണിക്കപ്പെടാനുള്ള പ്രധാനഘടകം.

മാത്രമല്ല, ഉത്തരേന്ത്യയില്‍ നിന്നുള്ള രാംനാഥ് കോവിന്ദ് രാഷ്ട്രപതിയാകുമ്പോള്‍ ദക്ഷിണേന്ത്യക്കാരനായ ആള്‍ ഉപരാഷ്ട്രപതിയാകണമെന്ന വിലയിരുത്തലും വെങ്കയ്യ നായിഡുവിന് അനുകൂലമായി. ആന്ധ്രപ്രദേശ് സ്വദേശിയായ വെങ്കയ്യ നായിഡു നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. മുന്‍പ് കര്‍ണാടകയില്‍ നിന്നായിരുന്നു രാജ്യസഭയിലെത്തിയത്.

നരേന്ദ്രമോദി സര്‍ക്കാരില്‍ ആദ്യം പാര്‍ലമെന്ററികാര്യവകുപ്പും ഭവന, നഗരവിഗസനവുമായിരുന്നു നായിഡു കൈകാര്യം ചെയ്തിരുന്നത്. 2016 ജൂലൈ മുതല്‍ പാര്‍ലമെന്ററി വകുപ്പ് ഒഴിവാക്കി അരുണ്‍ ജെയ്റ്റ്ലി കൈകാര്യം ചെയ്തിരുന്ന വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ചുമതല മോദി അദ്ദേഹത്തിന് നല്‍കി. മുന്‍പ് എബി വാജ്പേയ് സര്‍ക്കാരില്‍ ഗ്രാമവികസനമന്ത്രിയായിരുന്നു വെങ്കയ്യ നായിഡു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button