തിരുവനന്തപുരം : രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നു വോട്ട് ചെയ്യുന്നത് 138 എം.എല്‍.എ.മാര്‍. നിയമസഭാ മന്ദിരത്തില്‍ തയ്യാറാക്കിയ ബൂത്തില്‍ ഇവര്‍ വോട്ട് ചെയ്യും. നിയമസഭാ സമുച്ചയത്തിലെ രണ്ടാംനിലയില്‍ 604-ാം നമ്പര്‍ മുറിയിലാണ് ബൂത്ത്. രാവിലെ പത്തുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടിങ്. പാറക്കല്‍ അബ്ദുള്ള ചെന്നൈയിലായതിനാല്‍ തമിഴ്‌നാട് നിമയസഭാ സമുച്ചയത്തിലെ ബൂത്തിലായിരിക്കും വോട്ടുചെയ്യുക. വേങ്ങര മണ്ഡലം ഒഴിഞ്ഞുകിടക്കുന്നു. കേരളത്തില്‍ നിന്നുള്ള എം.പി.മാര്‍ ആരും തിരുവനന്തപുരത്ത് വോട്ടുചെയ്യുന്നില്ല.
രണ്ട് സ്ഥാനാര്‍ഥികള്‍ക്കും ഓരോ പോളിങ് ഏജന്റിനെ നിയമിക്കാം. ബി.ജെ.പി.യുടെ ഏജന്റ് ഒ. രാജഗോപാലാണ്. കോണ്‍ഗ്രസ് ഏജന്റിന്റെ പേര് രാവിലെയാണ് നല്‍കുക. തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്ന പേന ഉപയോഗിച്ച് ബാലറ്റ് പേപ്പറില്‍ വോട്ടുചെയ്യാന്‍ ഉദ്ദേശിക്കുന്ന സ്ഥാനാര്‍ഥിയുടെ നേരെ അക്കത്തില്‍ 1, 2 എന്നിങ്ങനെ മുന്‍ഗണനാടിസ്ഥാനത്തില്‍ എഴുതുന്നതാണ് വോട്ടിങ് രീതി. വൈകീട്ടു തന്നെ ബാലറ്റ് പേപ്പര്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അധികൃതര്‍ ഡല്‍ഹിക്ക് കൊണ്ടുപോകും. നടപടികള്‍ക്ക് മേല്‍നോട്ടംവഹിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉദ്യോഗസ്ഥന്‍ വരുണ്‍ മിശ്ര തിരുവനന്തപുരത്തെത്തി.
Post Your Comments