ന്യൂയോര്‍ക്ക്: രാത്രികാലങ്ങളില്‍ വീടിനുപുറത്ത് ദുരൂഹമായ അനക്കം കണ്ടപ്പോള്‍ വീട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചു. പോലീസ് എത്തി അന്വേഷണത്തിനിടെ വെടിയുതിര്‍ത്തു. മരിച്ചുവീണത് വീട്ടമ്മ. 40 വയസുകാരിയായ ജസ്്റ്റിന്‍ ഡാമൊണ്ടാണ് മരിച്ചത്.
അമേരിക്കയിലാണ് സംഭവം. ഓസ്ട്രേലിയക്കാരിയാണ് ജസ്്റ്റിന്‍ ഡാമൊണ്ട്. സൗത്ത് മിന്നിയാ പൊലീസില്‍ വച്ചാണ് സംഭവം. രാത്രി 11 മണിയോടെയാണ് സംഭവം. വെടിയേറ്റ് മരിക്കുമ്പോള്‍ ഡാമൊണ്ട് കിടപ്പുവസ്ത്രം ധരിച്ച നിലയിലായിരുന്നു. വീടിന് സമീപത്തു നിന്നും ദൂരൂഹമായ ശബ്ദവും മറ്റും കേട്ടാണ് രാത്രി യുവതി 911ല്‍ വിളിച്ചത്. സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തുകയും ചെയ്തു.
പരിശോധന നടത്തിയ നിഴല്‍ രൂപം കണ്ട് വെടി ഉതിര്‍ത്തതോടെ ഡാമൊണ്ട് വെടിയേറ്റ് വീഴുകയായിരുന്നു. പോലീസ് എത്തിയപ്പോള്‍ കാറിന് സമീപത്തേക്ക് യുവതി പോകുകയായിരുന്നു. ഇതിനിടെയാണ് ഒരു പോലീസുകാരന് വെടിയുതിര്‍ത്തത്. അമേരിക്കക്കാരനായ യുവാവിനൊപ്പം ജീവിക്കുകയായിരുന്നു സിഡ്നിയില്‍ താമസിക്കുകയായിരുന്ന യുവതി.
Post Your Comments