കണ്ണൂർ: കണ്ണൂരിലെ നഴ്സുമാരുടെ സമരം നേരിടാൻ ജില്ലാ ഭരണകൂടം സ്വീകരിച്ച നടപടികൾക്ക് പിന്തുണയുമായി ആരോഗ്യമന്ത്രി കെ.കെ.ശൈലജ രംഗത്ത്. കളക്ടറുടെ നടപടി ശരിയായിരുന്നു. ഈ നടപടിയിൽ നിയമപരമായി തെറ്റുണ്ടെന്നു കരുതുന്നില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കളക്ടർമാരുടെ നടപടി രോഗികളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമമായിരുന്നു എന്നും കെ.കെ ശെെലജ അവകാശപ്പെട്ടു.
നഴ്സുമാരുടെ സമരം ശക്തമായതിനെ തുടർന്നാണ് കണ്ണൂർ ജില്ലയിലെ നഴ്സിംഗ് കോളജുകളിലെ ഒന്നാംവർഷക്കാർ ഒഴികെയുള്ള വിദ്യാർഥികളെ ആശുപത്രികളിലെത്തിക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയത്. സമരം നടക്കുന്ന ആശുപത്രികളിൽ ഇവരെ എത്തിച്ച് സമരം നേരിടാനുള്ള ശ്രമമാണ് കളക്ടർ നടത്തിയത്. ജോലിക്കെത്തുന്ന ഒരു വിദ്യാർഥിക്ക് ദിവസം 150 രൂപ വീതം നൽകണമെന്നും കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.
യാത്രാ ചെലവിനും ഭക്ഷണത്തിനുമായി വിദ്യാർഥികൾക്ക് ഈ തുക നൽകനായിരുന്നു നിർദേശം. പക്ഷേ ഈ ഉത്തരവിൽ പ്രതിഷേധിച്ച് പരിയാരം മെഡിക്കൽ കോളജിലെ നഴ്സിംഗ് വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിച്ചു. കളക്ടറുടെ ഉത്തരവ് പ്രകാരം സ്വകാര്യ ആശുപത്രികളിൽ ജോലിക്ക് കയറാൻ കഴിയില്ലെന്നാണ് വിദ്യാർഥികളുടെ നിലപാട്. ഇതോടെ നഴ്സുമാരുടെ സമരം കൂടുതൽ ശക്തമായി
Post Your Comments