ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളുടെ പട്ടികയില്‍ പതഞ്‌ജലി ഇടം നേടി. പട്ടികയില്‍ നാലാമതാണ് പതഞ്ജലിയുടെ സ്ഥാനം. ഗ്ലോബല്‍ റിസര്‍ച്ച് കമ്പനിയായ ഇപ്സോസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയില്‍ ഏറ്റവും സ്വാധീനമുള്ള ബ്രാന്‍ഡുകളില്‍ പതഞ്ജലി നാലാമതെത്തിയത്. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക് എന്നിവയാണ് പതഞ്ജലിക്ക് മുന്നിലുള്ളത്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എയര്‍ടെല്‍, ഫ്ലിപ്കാര്‍ട്ട് തുടങ്ങിയ ബ്രാന്‍ഡുകളും ആദ്യ പത്തിലുണ്ട്. അതേസമയം ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ് (എഫ്‌എംസിജി) വിഭാഗത്തിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ച പതഞ്‌ജലി ടെലികോം മേഖലയിലേക്കുകൂടി ചുവടുവയ്ക്കാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
Post Your Comments