Latest NewsIndiaNews

താന്‍ ഒരു സാധാരണക്കാരന്‍ മാത്രം : പ്രണബ് മുഖര്‍ജി

കൊല്‍ക്കത്ത/ഡല്‍ഹി: രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞാല്‍ താന്‍ ഒരു സാധാരണക്കാരാനായി തിരിച്ചെത്തുമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. രാഷ്ട്രപതി എന്ന നിലയില്‍ തന്റെ അവസാനത്തെ പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രണബ് മുഖര്‍ജിയുടെ നാടായ പശ്ചിമബംഗാളിലെ ജങ്കിപ്പുരിലായിരുന്നു അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഞാന്‍ ഔദ്യോഗിക ചുമതല ഒഴിയും. അതിനു ശേഷം ഞാനും ഈ രാഷ്ട്രത്തിലെ പൗരന്‍മാരില്‍ ഒരാള്‍ മാത്രമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പശ്ചിമബംഗാളിലെ പൊതുപരിപാടികള്‍ക്ക് ശേഷം ഞായാറാഴ്ച്ചയാണ് പ്രണബ് ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. രാഷ്ട്രപതിയുടെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്സ് വണിലെ അദ്ദേഹത്തിന്റെ അവസാനയായിരുന്നു ഇത്. ഇനി യാതൊരു ഔദ്യോഗികപരിപാടികളും പ്രണബ് മുഖര്‍ജിക്ക് ബാക്കിയില്ല. ജൂലൈ 24-ന് അദ്ദേഹം സ്ഥാനമൊഴും. ജൂലൈ 23-ന് പാര്‍ലമെന്റില്‍ എംപിമാർ നൽകുന്ന യാത്രയയപ്പുണ്ട്. ഈ യാത്രയയപ്പിൽ സ്ഥാനമൊഴിയുന്ന രാഷ്ട്രപതിക്ക് എംപിമാർ സമ്മാനം നൽകും. മുഴുവന്‍ എംപിമാരും ഒപ്പിട്ട കോഫി ടേബിള്‍ ബുക്കാണ് സമ്മാനം. ജൂലൈ 25-നാണ് പുതിയ രാഷ്ട്രപതി സ്ഥാനമേല്‍ക്കുന്നത്. നിലവിൽ ഇതിനുളള ഒരുക്കങ്ങള്‍ രാഷ്ട്രപതി ഭവനിൽ പുരോഗമിക്കുകയാണ്.

അന്‍പത് വര്‍ഷത്തിലധികം ഇന്ത്യയുടെ ദേശീയരാഷ്ട്രീയത്തില്‍ സജീവസാന്നിധ്യമായിരുന്നു പ്രണബ് മുഖര്‍ജി. പക്ഷേ സ്ഥാനമൊഴുമ്പോള്‍ തിരികെ രാഷ്ട്രീയത്തിലേക്ക് വരാനുള്ള സാധ്യതയില്ല. പക്ഷേ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാര്‍ഗ്ഗ ദര്‍ശിയായി മാറനുള്ള സാധ്യതയുണ്ട്.

2012-ലാണ് ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായി ചുതമലയേറ്റത്. രാഷ്ട്രപതി ഭവനെ ജനകീയമാക്കിയ രാഷ്ട്രപതിയായിരുന്നു പ്രണബ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ഔദ്യോഗികവസതിയാണ് ഇന്ത്യയുടെ രാഷ്ട്രപതി ഭവന്‍.

പ്രധാനമന്ത്രിയും രാഷ്ട്രപതിയും തമ്മില്‍ പല തീരുമാനങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായിരുന്നു. പക്ഷേ ഇരുവരും തമ്മിൽ നല്ല വ്യക്തിബന്ധമുണ്ടായിരുന്നു. പലവേദികളിലും ഇരുവരും പരസ്പരം പുകഴ്ത്തി സംസാരിക്കുകയുണ്ടായി.പ്രധാനമന്ത്രിയായി ഡല്‍ഹിയിലെത്തിയ തന്നെ കൈപിടിച്ചു മുന്നോട്ട് നടത്തിയത് പ്രണബ് മുഖര്‍ജിയായിരുന്നുവെന്ന് രാഷ്ട്രപതി ഭവനില്‍ ആരംഭിച്ച മ്യൂസിയം ഉദ്ഘാടനം ചെയ്തു സംസാരിക്കവേ മോദി പറഞ്ഞിരുന്നു. പ്രധാനമന്ത്രി പദവി ഏറ്റെടുത്ത സമയം മുതല്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി തന്റെ ഗുരുസ്ഥാനത്ത് ഉണ്ടായിരുന്നുവെന്നും ഭരണപരമായ കാര്യങ്ങളില്‍ തന്നെ പലപ്പോഴും അദ്ദേഹം സഹായിച്ചിട്ടുണ്ടെന്നും ഈ അടുത്ത കാലത്തും പ്രധാനമന്ത്രി സ്മരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button