ദീര്‍ഘനേരം ഇരുന്നാല്‍ സംഭവിക്കുന്നത് ഐടി യുഗത്തിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്.എല്ലാ വൈറ്റ് കോളര്‍ ജോബുകളും നമ്മളെ ഇരുന്ന് ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുന്ന സ്വഭാവമുള്ളവയാണ്. അതായത് ചുരുങ്ങിയത് എട്ട് മണിക്കൂറെങ്കിലും നമ്മള്‍ ഇരുന്ന് ജോലി ചെയ്യുന്നു. ഇതിനിടയില്‍ വെറും അര മണിക്കൂര്‍ മാത്രമേ നമ്മള്‍ ഒന്ന് എഴുന്നേറ്റ് നടക്കൂ. ഈ ദീര്‍ഘ നേര ഇരുത്തം പലപ്പോഴും നടുവേദന, തലവേദന ,കഴുത്ത് വേദന, അമിത വണ്ണം, അമിത രക്തസമ്മര്‍ദ്ദം പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മണിക്കൂറില്‍ ഒരു 15 മിനിറ്റെങ്കിലും എഴുന്നേല്‍ക്കാതെ തുടര്‍ച്ചയായി ആറ് മണിക്കൂര്‍ ജോലി ചെയ്താല്‍ നിങ്ങളുടെ ശരീരത്തെ ഇരുത്തം മാരകമായി ബാധിക്കുമെന്നും എത്ര വര്‍ക്കൗട്ട് ചെയ്താലും അത് നിങ്ങളുടെ മസില്‍ വളര്‍ച്ചയെ കുറയ്ക്കുമെന്നും ഒരു ഗവേഷണ സ്ഥാപനംം നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.
അതിനര്‍ത്ഥം നിങ്ങള്‍ എത്ര തന്നെ ജിമ്മില്‍ പോയി കഷ്ടപ്പട്ടാലും തുടര്‍ച്ചയായി ഇരിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും അത് നിങ്ങളുടെ ശരീരത്തെ നെഗറ്റീവായി ബാധിക്കുമെന്ന്. ഇത് കൂടാതെ തുടര്‍ച്ചയായുള്ള ഇരുത്തം നിങ്ങളുടെ ശരീരത്തിലെ ഇന്‍സുലിന്റെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാന്‍ കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് നിങ്ങളുടെ മെറ്റബോളിസ നിരക്ക് കുറയ്ക്കും ഇത് സ്വാഭാവികമായും നിങ്ങളുടെ വിശപ്പ് വര്‍ദ്ധിപ്പിക്കാനും കാരണമാകും. അതായത് ശരീരം വണ്ണം വെയ്ക്കാന്‍ ഇരുത്തം ധാരാളമാണെന്ന് സാരം. ചുരുക്കി പറഞ്ഞാല്‍ അമിതമായ ഇരുത്തം മതിയാക്കിയാല്‍ ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താം എന്ന്.
Post Your Comments