CinemaLatest NewsMovie SongsBollywoodEntertainment

വാട്സാപ്പില്‍ തന്നെ ഏറ്റവുമധികം ശല്യം ചെയ്യുന്നവ്യക്തിയെക്കുറിച്ച് രണ്‍ബീര്‍ വെളിപ്പെടുത്തുന്നു

ഇന്ന് എല്ലാവരും തിരക്കിലാണ്. ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുകയാണ് പലരും. ഫേസ്ബുക്കും വാട്സ് ആപ്പും ധാരാളമായി ഇന്ന് ഉപയോഗിക്കപ്പെടുന്നു. ബോളിവുഡിലെ യുവതാരനിരയില്‍ ശ്രദ്ധേയനാണ് കപൂര്‍ കുടംബത്തിലെ രണ്‍ബീര്‍. എല്ലാവരെയും പോലെ വാട്സ് ആപ്പില്‍ സമയം ചിലവഴിക്കാറുണ്ടെന്നു താരം പറയുന്നു.

വാട്സാപ്പിലെ ഫാമിലെ ഗ്രൂപ്പിൽ തന്നെ ഏറ്റവും ശല്യപ്പെടുത്തുന്നത് ആരാണെന്നും താരം വെളിപ്പെടുത്തുന്നു. സഹോദരി റിധിമ കപൂർ സാഹ്നിയാണത്രേ തു‌ടരെത്തുടതെ മെസേജുകൾ അയച്ചു ശല്യപ്പെടുത്തുന്നതെന്നു താരം പറയുന്നു. ” എനിക്കും ഫാമിലി വാട്സാപ് ഗ്രൂപ്പുണ്ട്, ഗ്രൂപ്പിൽ ഏറ്റവും പ്രകോപിപ്പിക്കുന്നയാൾ എന്റെ സഹോദരിയാണ്. ഒരേ മെസേജിൽ തന്നെ എല്ലാ കാര്യങ്ങളും പറയാതെ ഒന്നിനു പുറകെ ഒന്നായിട്ടാണ് അവൾ അയക്കുക, അതായത് ഫോൺ ബീപ് ചെയ്തുകൊണ്ടിരിക്കും.”രണ്‍ബീര്‍ പറയുന്നു. എന്നാല്‍ സഹോദരിയെ പോലെയല്ല അമ്മ. വളരെ ചുര്രിങ്ങിയ വാക്കുകളില്‍ കാര്യം പറയുന്ന ഒരാളാണ് അമ്മയെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button