കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയ്ക്ക് വേണ്ടി വീട്ടില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സര്‍പ്പ പൂജ നടക്കുന്നു. സുനിയുടെ പെരുമ്പാവൂരിലെ വീട്ടിലാണ് സര്‍പ്പ പൂജ നടക്കുന്നത്. സുനിയുടെ നിർദേശ പ്രകാരമാണ്പൂജ നടത്തുന്നതെന്ന് അമ്മ പറഞ്ഞു. സുനിക്ക് സിനിമയില്‍ ഇത്തരം ബന്ധങ്ങള്‍ ഉണ്ടായിരുന്നതായി അറിയില്ലായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട യാതൊരു സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചിട്ടില്ലെന്നും സുനിയുടെ അമ്മ കൂട്ടിച്ചേർത്തു. ദിവസവും അതിരാവിലെ മുതല്‍ രാത്രിവരെയാണ് സര്‍പ്പ പൂജ നടക്കുന്നത്.
Post Your Comments