Latest NewsNewsInternationalGulf

ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ സേവനം വിപുലമാക്കി ഈ ഗൾഫ് രാജ്യം

ദോഹ: ഓണ്‍ലൈന്‍ ടൂറിസ്റ്റ് വിസ സേവനം വിപുലീകരിച്ചതായി ഖത്തർ അറിയിച്ചു. എല്ലാ വിമാനം സർവീസുകളിലും ഈ സേവനം ലഭ്യമാക്കാനാണ് തീരുമാനം. വിനോദസഞ്ചാരത്തിനു വേണ്ടി രാജ്യത്ത് എത്തുന്ന എല്ലാവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം . ഖത്തര്‍ ടൂറിസം അതോറിറ്റിയുടെ അംഗീകാരമുള്ള ഹോട്ടലുകള്‍ക്കും ടൂറിസം ഓഫീസുകള്‍ക്കും അവരുടെ അതിഥികള്‍ക്കായി ഓണ്‍ലൈന്‍ വഴി ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാനുള്ള അവസരം സേവനത്തിലൂടെ കെെവരും. ഇതോടെ ഖത്തർ സന്ദര്‍ശിക്കാന്‍ എത്തുന്നവരുടെ എണ്ണത്തിൽ വര്‍ധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടൂറിസ്റ്റ് വിസ സേവനം വിപുലീകരിച്ചതോടെ വിസയ്ക്കായി ഇനി എമിഗ്രേഷന്‍ ഓഫീസില്‍ നേരിട്ട് അപേക്ഷിക്കേണ്ടതില്ല. ഇതു വഴി ഗ്രൂപ്പകളായി വരുന്നവര്‍ക്ക് മള്‍ട്ടിപ്പിള്‍ ആപ്ലിക്കേഷനും ഓണ്‍ലൈനിൽ ഉണ്ട്. ഖത്തര്‍ എയര്‍വേയ്‌സ് ഉള്‍പ്പെടെയുള്ള എല്ലാ വിമാനകമ്പനികളുടെയും ബുക്കിങ് കേന്ദ്രങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഈ സേവനം ലഭ്യമാക്കുന്നത്. 42 ഡോളറാണ് ഈ വിസയുടെ നിരക്കായി തീരുമാനിച്ചിരിക്കുന്നത്. വിസ അല്ലെങ്കില്‍ മാസ്റ്റര്‍ കാര്‍ഡ് വഴി ഓണ്‍ലൈനില്‍ തന്നെ ഫീസ് അടയ്ക്കുകയും ചെയ്യാം. ഈ സേവനം ലഭിക്കാനായി www.qatarvisaservice.com വഴിയാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകന്റെ പാസ്‌പോര്‍ട്ട് പകര്‍പ്പ്, ഫോട്ടോ, വിമാനടിക്കറ്റ്, ഹോട്ടലിലെത്തുമ്പോള്‍ താമസിക്കുന്ന വിലാസം എന്നിവയെല്ലാം അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിച്ച് 48 മണിക്കൂറിനുള്ളില്‍ത്തന്നെ മറുപടി ലഭിക്കാനുള്ള സൗകര്യവും ഇതിലൂടെ അധികൃതർ ക്രമീകരിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button