Latest NewsKeralaNews

കിളിരൂര്‍ പീഡനക്കേസിലും പള്‍സര്‍ സുനിക്ക് പങ്ക് ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ സുനില്‍കുമാര്‍ രണ്ടു വര്‍ഷം മുന്‍പും സമാന ക്വട്ടേഷന്‍ നടപ്പാക്കിയതായി പൊലീസിനു വിവരം ലഭിച്ചു. കിളിരൂര്‍ പീഡനക്കേസില്‍ ആരോപണവിധേയനായ നിര്‍മ്മാതാവിന് വേണ്ടിയായിരുന്നു അത്. ഇയാളെ പൊലീസ് ചോദ്യം ചെയ്യും. അന്ന് സുനില്‍ ഉപദ്രവിച്ച നടി അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറായിട്ടുണ്ട്.

പള്‍സര്‍ സുനി ദുബായ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹവാല റാക്കറ്റിന്റെ കണ്ണിയെന്ന് രഹസ്യവിവരം ഉണ്ടായിരുന്നു. സിനിമാ ഷൂട്ടിങ് ലൊക്കേഷനുകളിലേക്ക് കുഴല്‍പ്പണം എത്തിക്കുന്ന ഏജന്റായി പ്രവര്‍ത്തിക്കുന്ന സുനി അതിനുള്ള സൗകര്യത്തിനാണു നിര്‍മാണക്കമ്പനിയുടെ ഡ്രൈവറായി ജോലി ചെയ്യുന്നതെന്നും സൂചനയുണ്ട്. വ്യാജ പാസ്‌പോര്‍ട്ടുകളില്‍ 2013, 2014 വര്‍ഷങ്ങളില്‍ പല തവണ സുനി ദുബായിലെത്തിയതിന് തെളിവുണ്ട്. പെണ്‍വാണിഭ സംഘങ്ങള്‍ക്കുവേണ്ടി മലയാളി യുവതികളെ വിദേശത്തേക്കു കടത്തിയ മനുഷ്യക്കടത്തു കേസില്‍ ദുബായ് പൊലീസ് തെരയുന്ന ‘സുനില്‍ സുരേന്ദ്ര’നും പള്‍സര്‍ സുനിയും ഒരാളാണെന്ന സംശയവും പൊലീസ് അന്വേഷിക്കുകയാണ്.

സുനിലിന്റെ ക്രിമിനല്‍ പശ്ചാത്തലം ദിലീപ് മനസ്സിലാക്കിയത് നിര്‍മ്മാതാവില്‍ നിന്നാണ്. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ക്ക് ഇയാള്‍ ഇടനിലക്കാരനായതിന്റെ തെളിവുകളും ലഭിച്ചു. ഇപ്പോള്‍ ജനപ്രതിനിധിയായ നടന്റെ ഡ്രൈവറായി സുനില്‍ ജോലി ചെയ്യുമ്പോഴാണ് സംഭവം. ദിലീപിന് അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തി, ഷൂട്ടിങ് പൂര്‍ത്തിയാക്കിയ സിനിമ റിലീസ് ചെയ്യാനുള്ള ശ്രമങ്ങളുടെ പിന്നിലും നിര്‍മ്മാതാവു നേതൃത്വം നല്‍കുന്ന സംഘമാണെന്ന് പൊലീസ് പറഞ്ഞു.

ഹവാല രംഗത്തെ പ്രതിയോഗികള്‍ കടത്തുന്ന കുഴല്‍പ്പണം തട്ടിയെടുക്കാനുള്ള ഗുണ്ടാസംഘം പള്‍സര്‍ സുനിയുടെ നിയന്ത്രണത്തിലുണ്ടായിരുന്നെന്നു പൊലീസ് നിഗമനം. 2014 മേയില്‍ പാലായ്ക്കു സമീപം കെഎസ്ആര്‍ടിസി ബസില്‍ കടത്തിയ നാലുലക്ഷം രൂപയുടെ നോട്ടുകള്‍ മുഖത്തു മുളകു സ്‌പ്രേ അടിച്ചു കവര്‍ന്ന കേസില്‍ സുനി പിടികിട്ടാപ്പുള്ളിയായിരുന്നു. മുന്‍നിര നടന്മാരും സാങ്കേതിക വിദഗ്ധരുമായി മറ്റു ഡ്രൈവര്‍മാര്‍ക്കില്ലാത്ത അടുപ്പം സുനിയുണ്ടാക്കിയതും കള്ളപ്പണ ഇടപാടിലൂടെ ആവാമെന്നു പൊലീസ് കരുതുന്നു.

മൂന്നു പേരുകളില്‍ ഇയാള്‍ക്കു വ്യാജ പാസ്‌പോര്‍ട്ടുകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയതാണ്, ഹവാല ഇടപാടുകളിലേക്കും ദുബായ് ബന്ധങ്ങളിലേക്കും സൂചന നല്‍കുന്നത്. നടിയോട് അതിക്രമം കാണിച്ച കേസില്‍ സുനി വിദേശത്തേക്കു കടക്കാതിരിക്കാന്‍ വിമാനത്താവളങ്ങളില്‍ നോട്ടിസ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മൂന്നു പേരുകളില്‍ പാസ്‌പോര്‍ട്ടുണ്ടായിരുന്നതായി കണ്ടെത്തിയത്.

2013ല്‍ ഏല്‍പ്പിച്ച ക്വട്ടേഷന്‍ നടത്താന്‍ രണ്ടു തവണ പരാജയപ്പെട്ടെങ്കിലും ക്വട്ടേഷന്‍ നിലനില്‍ക്കുന്നതായി ദിലീപ് അറിയിച്ചതോടെയാണ് നടിയെ ഉപദ്രവിച്ചത്. സുനി ജയിലിനുള്ളില്‍നിന്നു ദിലീപിനു കൊടുത്തുവിട്ട കത്തിലെ ഒരു വാചകം ഇങ്ങനെയാണ് ”സൗണ്ട് തോമ മുതല്‍ ജോര്‍ജേട്ടന്‍സ് പൂരം വരെയുള്ള കാര്യങ്ങള്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല…” നടി ക്വട്ടേഷനു പുറമെ മറ്റു ചില ഇടപാടുകള്‍ കൂടി ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നതിന്റെ സൂചനയാണിതെന്ന് അന്വേഷണ സംഘം വിലയിരുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button