ജിതിന് ജേക്കബ്
ഒരു വ്യാജ രേഖ ചുമത്തുക, അതിന്റെ പേരിൽ സമൂഹത്തിൽ അസ്വസ്ഥതകൾ പടർത്തി കലാപങ്ങൾ വരെ സൃഷ്ടിക്കുക, ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുക. അത്ര ഗൗരവകരമായ കുറ്റകൃത്യമായിരുന്നു കേരള മുസ്ലിങ്ങൾ നോട്ടപ്പുള്ളികൾ എന്ന തലക്കെട്ടിൽ ആറ് വർഷം മുമ്പ് മാധ്യമം ആഴ്ചപതിപ്പ് പുറത്തിറങ്ങിയ വാർത്ത. പൊലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലിൽ നിന്നും ഇ മെയിൽ ചോർത്തി ആവശ്യാനുസരണം വെട്ടി ഒട്ടിച്ചായിരുന്നു ആ കള്ള വാർത്ത.
ആ വ്യാജ വാർത്ത സൃഷ്ടിച്ച വ്യക്തികൾക്കും മാധ്യമ സ്ഥാപനത്തിനുമെതിരായ കേസ് അവസാനിപ്പിക്കാൻ ആ കേസിലെ പ്രതിയുടെ അപേക്ഷ പരിഗണിച്ചു വിശാല ഹൃദയനായ കേരള മുഖ്യമന്ത്രി തീരുമാനിച്ച വിവരം മാലോകർ അറിഞ്ഞു കാണുമല്ലോ.
കുറ്റം ചെയ്യുന്ന ആളിന്റെ ജാതി മതം എന്നിവ നോക്കിയാണ് ഇപ്പോൾ കേരളത്തിന്റെ സർക്കാർ സംവിധാനം പ്രവർത്തിക്കുന്നത് എന്ന് പറയേണ്ടി വരും. എത്ര ഗൗരവകരമായ കുറ്റകൃത്യമായാലും അത് ചെയ്യുന്ന ആളുകൾ ഒരു പ്രത്യേക മതവിഭാഗമായാൽ അത് രാജ്യസുരക്ഷയെ ബാധിക്കുന്ന കേസായാൽ പോലും പിൻവലിക്കുന്നു എന്നത് അതീവ ഗൗരവകരമായി സമൂഹം കാണേണ്ടത് തന്നെയാണ്.
ഇന്ത്യൻ രാഷ്ട്രീയത്തിൽ വട്ട പൂജ്യമായപ്പോൾ നിൽക്കകള്ളിക്കുവേണ്ടി എന്ത് വൃത്തികേടുകൾക്കും കൂട്ടുനിൽക്കുന്ന ഒരു രാഷ്ട്രീയപാർട്ടി ഈ സമൂഹത്തിനു തന്നെ ആപത്താണ്. ജനങ്ങളെ വർഗീയമായി ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു സർക്കാരിനെ കേരളം ഇതുവരെ കണ്ടിട്ടില്ല. ദേശീയ മാധ്യമങ്ങളിൽ വരുന്ന കേരളത്തെക്കുറിച്ചുള്ള വാർത്തകൾ മിക്കതും അത്യന്തം ഗൗരവകരമാണ്. പ്രീണിപ്പിച്ചു പ്രീണിപ്പിച്ചു കേരളത്തെ തീവ്രവാദികളുടെ അഭയസ്ഥാനം ആക്കുകയാണ് ഈ സർക്കാർ.
Post Your Comments