മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം നിയുക്ത പരിശീലകൻ രവി ശാസ്ത്രിയുടെ നിർബന്ധങ്ങൾക്കു വഴങ്ങുന്ന നിലപാടുമായി എത്തിയ ബിസിസിഐക്കെതിരേ വിമർശനവുമായി ബിസിസിഐ കോർ കമ്മിറ്റി മുൻ അംഗവും പ്രമുഖ എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ രംഗത്ത്. യഥാർഥ പ്രതിഭകളാണ് കുംബ്ലെയും സഹീറും ദ്രാവിഡും. ഇവരെ മൂവരെയും അപമാനിക്കുന്ന നിലപാടാണ് ബിസിസിഐ സ്വീകരിച്ചതെന്ന് ഗുഹ ട്വിറ്ററിലൂടെ പറയുന്നു. അനിൽ കുംബ്ലെയ്ക്കു പിന്നാലെ രാഹുൽ ദ്രാവിഡിനെയും സഹീർ ഖാനെയും ഇപ്പോൾ അപമാനിച്ചതെന്നും ഗുഹ കുറ്റപ്പെടുത്തി.
Post Your Comments