ചെന്നൈ : ചെന്നൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചെന്നൈ നഗരത്തിലെ മുരുഗന്‍ ഹോട്ട് ചിപ്‌സ് എന്ന ബേക്കറിയില്‍ ശനിയാഴ്ച രാത്രിയോടെയാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. വിവരമറിഞ്ഞെത്തിയ അഗ്‌നിശമനസേന തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫയര്‍മാന്‍ ഇഗരാജിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.
മൂന്ന് അഗ്‌നിശമന സേനാംഗങ്ങളടക്കം 48 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ കില്‍പൗക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. ഇഗരാജിന്റെ കുടുംബത്തിന് 13 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ നല്‍കും.
Post Your Comments