ഇസ്ലാമാബാദ്: എല്ലാ ഫേസ്ബുക്ക് അക്കൗണ്ടുകളെയും മൊബൈൽ ഫോണ് നമ്പരുമായി ബന്ധിപ്പിക്കണമെന്ന പാക്കിസ്ഥാന്റെ നിർദേശം ഫേസ്ബുക്ക് നിരാകരിച്ചു. പാക് മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. വ്യാജ അക്കൗണ്ടുകളെ തിരിച്ചറിയുന്നതിനായി ഫോണ് നമ്പറുകൾ ബന്ധിപ്പിക്കണമെന്നാണ് പാക്കിസ്ഥാൻ ആവശ്യപ്പെട്ടത്. പക്ഷേ എല്ലാ ഫേസ്ബുക്ക് അക്കൗണ്ടുകളും ഇമെയിലുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്ന മറുപടിയാണ് ഫേസ്ബുക്ക് നൽകിയത്. വാ്ട്സ്ആപ്പ് അക്കൗണ്ടുകൾ മൊബൈൽ ഫോണ് നമ്പരുമായി ബന്ധിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാൻ ഈ ആവശ്യം ഉന്നിയച്ചത്. പാക്കിസ്ഥാൻ വാർത്ത വിതരണ മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ മാധ്യമങ്ങളോടു വെളിപ്പെടുത്തിയതാണ് ഈ വിവരം.
Post Your Comments