കൊച്ചി: ദിലീപിനെ പുറത്തിറക്കാനുള്ള വാദങ്ങളുമായി അഡ്വ. രാംകുമാർ. ഒരു പ്രമുഖ ചാനലിൽ നടന്ന ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മജിസ്‌ട്രേറ്റ് കോടതിക്ക് വിചാരണ ചെയ്യാന്‍ അനുവാദമില്ലാത്ത വകുപ്പുകളാണ് ദിലീപിന്റെ മേൽ ചുമത്തിയിരിക്കുന്നത്. പൊലീസ് എഴുതിയിരിക്കുന്നത് ഗൗരവമുളള കുറ്റകൃത്യങ്ങളാണ്. ജാമ്യം തരാനും തരാതിരിക്കാനും കോടതിക്ക് അർഹതയുണ്ട്. എന്നാൽ ദീര്‍ഘകാലം കുറ്റാരോപിതനായ ആളെ ജയിലില്‍ വെക്കുന്നത് ശരിയല്ലെന്നാണ് സുപ്രീംകോടതിയുടെ ഇപ്പോഴത്തെ രീതി. ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
ദിലീപിന് അനുകൂലമായ പ്രചാരണം ഉണ്ടാകുന്നുവെന്നാണ് ഇപ്പോൾ പറയുന്നത്. ദിലീപിനെ തെളിവെടുപ്പിന് കൊണ്ടുപോകുന്നിടങ്ങളിലൊക്കെ ആരോ ഏര്‍പ്പാട് ചെയ്തമാതിരി കൂവി വിളിക്കാന്‍ ആളുകളുണ്ട്. അത്തരം ആളുകളെ എങ്ങനെ സ്വാധീനിക്കാനാകും. അതുകൊണ്ട് തന്നെ ആളുകളെ സ്വാധീനിക്കാൻ ശ്രമിക്കുന്നു എന്ന വാദം താൻ ഗൗരവമായിട്ട് എടുത്തിരുന്നില്ല. ജാമ്യം ലഭിച്ചാല്‍ പ്രതി വീണ്ടും ഭീഷണിപ്പെടുത്താനും സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാനും ശ്രമിക്കുമെന്ന് പ്രോസിക്യൂഷൻ വാദിക്കുന്നുണ്ട്. പക്ഷേ അത് എന്ത് അടിസ്ഥാനത്തിലാണ് എന്നത് പ്രോസിക്യൂഷനോ വിധിയിലോ പറഞ്ഞിട്ടില്ല. കേസ് ഡയറി ഹാജരാക്കിയെന്ന് പറയപ്പെടുന്നുണ്ടെങ്കിലും കേസ് ഡയറി ഒരിക്കലും തെളിവല്ല. തെളിവാക്കാന്‍ പാടില്ലെന്ന് ക്രിമിനല്‍ എവിഡന്‍സ് ആക്റ്റിലെ 162ാം വകുപ്പ് പറയുന്നുണ്ട്. പൊലീസിന് കൊടുക്കുന്ന മൊഴിയും തെളിവല്ല.
പ്രോസിക്യൂഷന്‍ എഴുതിക്കൊടുത്ത സ്‌റ്റേറ്റ്‌മെന്റുകളിലൊന്നും ദിലീപുമായി ബന്ധപ്പെടുത്തുന്ന ഒരു വസ്തുതകളും രേഖപ്പെടുത്തിയിട്ടില്ല. ദിലീപിന്റെ മൊബൈല്‍ ഫോണുമായി ബന്ധപ്പെടുത്തിയ തെളിവ് കോടതിയില്‍ എത്തിക്കാനോ അത് സംബന്ധിച്ച വ്യക്തമായ തെളിവുകള്‍ ശേഖരിക്കാനോ പൊലീസിന് കഴിഞ്ഞിട്ടില്ല. വീട്ടിൽ റെയ്‌ഡ് നടത്തി ഫോൺ പിടിച്ചെടുത്ത് മനഃപൂർവം പ്രതിയാക്കാനുള്ള ശ്രമം തടയാനാണ് മുൻകൂറായി ഫോൺ സമർപ്പിച്ചത്. പൊലീസിന് പിന്നെയുള്ള വഴി അപ്പുണ്ണിയാണ്. അപ്പുണ്ണിക്ക് ജയിലില്‍ ഇരിക്കുന്ന കുറ്റാരോപിതനായ പ്രതി എഴുത്തുകള്‍ എഴുതിയിട്ടുണ്ടെങ്കിലും ടെലിഫോണ്‍ ചെയ്തിട്ടുണ്ടെങ്കിലും എല്ലാ വിവരങ്ങളും അപ്പുണ്ണി പൊലീസ് ഉദ്യോഗസ്ഥന്‍മാരോട് പറഞ്ഞതിന് ശേഷമാണ് അപ്പുണ്ണിയെ കേസിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ അപ്പുണ്ണിക്ക് എല്ലാ വിവരങ്ങളും അറിയാമെന്നാണ് പോലീസ് ഇപ്പോൾ പറയുന്നതെന്നും അഡ്വ. രാംകുമാർ വ്യക്തമാക്കുന്നു.
Post Your Comments