
കൊല്‍ക്കത്ത: മുണ്ട് ധരിച്ചെത്തിയ യുവാവിനെ ഷോപ്പിംഗ് മാളില്‍ കയറാന്‍ അനുവദിച്ചില്ലെന്ന് പരാതി. കൊല്‍ക്കത്തയിലെ ക്വിസ്റ്റ് മാളിലാണ് സംഭവം. മുണ്ടും കുര്‍ത്തയും ധരിച്ചെത്തിയ തന്റെ സുഹൃത്തിനെ മാളിൽ കയറാൻ അനുവദിച്ചില്ലെന്ന് പരാതിയുമായി ഒരു യുവതിയാണ് രംഗത്തെത്തിയത്. പിന്നീട് താന്‍ ഇംഗ്ലീഷ് പറയുന്നത് കേട്ട് മാളിലേക്ക് കയറാന്‍ അര്‍ദ്ധ സമ്മതത്തോടെ അനുമതി നൽകിയതായും ഇവർ വ്യക്തമാക്കി.
ഇതിനെതിരെ വൻ പ്രതിഷേധമാണുയരുന്നത്. ലുങ്കിയോ മുണ്ടോ ഉടുത്തു വരുന്നവര്‍ക്ക് ക്വിസ്റ്റ് മാളിന് ഇനി പ്രവേശനം ഉണ്ടാവില്ല എന്ന് മാൾ അധികൃതരും വ്യക്തമാക്കുന്നു. അതേസമയം കൊല്‍ക്കത്തയിലെ ചില ഭക്ഷണശാലകള്‍ മുണ്ടുടുത്ത് വരുന്നവര്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ലെന്ന പരാതിയും ഉയരുന്നുണ്ട്.
Post Your Comments