കോട്ടയം: വൈദികര്‍ പ്രതികളാകുന്ന പീഡനക്കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുമായി ഇടപഴകുന്ന വൈദികര്‍ക്ക് മാര്‍ഗരേഖയുമായി കേത്താലിക്ക സഭ. വൈദികര്‍ക്കെതിരെ തുടര്‍ച്ചയായി കേസുകള്‍ ഉണ്ടാകുന്നത് അവമതിപ്പ് ഉണ്ടാക്കുന്നുവെന്നാണ് വിലയിരുത്തല്‍. സമൂഹ മാധ്യമത്തിലടക്കം ഇത് വലിയ ചര്‍ച്ചയായ ഇൗ സാഹചര്യത്തിലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍.
വിദ്യാഭ്യാസ സ്ഥാപനങ്ങളുെട ചുമതല വഹിക്കുന്നവര്‍ ഒറ്റക്ക് കുട്ടികളുമായി ഒാഫിസ് മുറികളിലടക്കം അധികസമയം ചെലവഴിക്കരുത്, അതിരുവിട്ട് സൗഹൃദം പാടില്ല, പെണ്‍കുട്ടികളുമായി സംസാരിക്കുേമ്ബാള് ജാഗ്രത പുലര്‍ത്തണം, കുട്ടികള്‍ക്കൊപ്പം ഒരേമുറിയില്‍ താമസിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയതാവും മാര്‍ഗരേഖ. ഇതുമായി ബന്ധപ്പെട്ട നടപടികള്‍ നടന്നുവരുകയാണെന്ന് കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറിയും വക്താവുമായ ഫാ. വര്‍ഗീസ് വള്ളിക്കാട്ട് ‘മാധ്യമ’േത്താട് പറഞ്ഞു.
രണ്ടുവര്‍ഷത്തിനിടെ കുട്ടികള്‍ക്കെതിരെയുള്ള ൈലംഗിക അതിക്രമവുമായി ബന്ധപ്പെട്ട് ഏഴോളം പ്രധാന കേസിലാണ് വൈദികര്‍ പ്രതികളായത്. മുന്‍കാലങ്ങളില്‍നിന്ന് വലിയ വര്‍ധനയാണിത്. മാസങ്ങള്‍ക്ക് മുന്‍പ് 14 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ എറണാകുളം പുത്തന്വേലിക്കരിയിലെ പള്ളി വികാരിക്ക് ഇരട്ടജീവപര്യന്തം ലഭിച്ചിരുന്നു. 2016 ഒക്ടോബറില്‍ കണ്ണൂരിലെ സെമിനാരി റെക്ടറും അറസ്റ്റിലായിരുന്നു.
അടുത്തിടെ െകാട്ടിയൂരില് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ വൈദികന് അറസ്റ്റിലായത് ഏറെ ചര്‍ച്ചയായിരുന്നു. ഇത് സഭക്കെതിരെ വലിയ വിമര്‍ശനത്തിന് ഇടയാക്കി. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചതിന് െവള്ളിയാഴ്ച വൈദികനെതിരെ വയനാട് മീനങ്ങാടി പൊലീസ് കേസെടുത്തതാണ് ഏറ്റവുമൊടുവിലെ സംഭവം. വയനാട് മീനങ്ങാടി ബാലഭവനിലായിരുന്നു കേസിനാസ്പദ സംഭവം.
Post Your Comments