Latest NewsIndiaNews

ചൈന, കശ്മീര്‍ പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: ചൈന, കശ്മീര്‍ പ്രശ്നങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷം.ചൈന, കശ്മീര്‍ തര്‍ക്കവും കശ്മീരിലെ സാഹചര്യവും വിശദീകരിക്കാന്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിപക്ഷ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിപക്ഷം പിന്തുണ നൽകിയത്.

സിക്കിമിലെ ദോക് ലാ പ്രദേശത്ത് ചൈന അതിക്രമിച്ച്‌ കയറിയിരിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.. സര്‍ക്കാരിന്റെ പ്രതികരണത്തില്‍ തൃപ്തിയുണ്ടെന്ന് അണ്ണാഡിഎംകെ എംപി നവനീതകൃഷ്ണന്‍ പറഞ്ഞു. രാജ്യസുരക്ഷയ്ക്കാണ് കോണ്‍ഗ്രസ് പ്രാധാന്യം നല്‍കുന്നതെന്ന് ആനന്ദ് ശര്‍മ പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button