Latest NewsIndiaNews

മറ്റൊരാളുമായി പ്രണയം: യുവാവ് കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി

ആഗ്ര: കാമുകിയെ സംശയത്തെ തുടർന്ന് കാമുകൻ കൊലപ്പെടുത്തി. 21 കാരിയെ കാമുകിയെ വീട്ടിൽ വച്ചാണ് കാമുകനായ ബിനീഷ് വെട്ടിക്കൊലപ്പെടുത്തിയത്. മറ്റൊരാളുമായി പ്രണയമുണ്ടെന്ന സംശയത്തിലാണ് ബിനീഷ് കാമുകിയെ കൊന്നത്.ഗാസിയിലെ ഭോജ്പുർ സ്വദേശിനിയായ യുവതി തനിച്ച് വീട്ടിലുള്ള സമയം നോക്കിയാണ് ബിനീഷ് കൃത്യം നടത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു. കൊലപാതകത്തിനു ശേഷം കാമുകൻ ഒളവിൽ പോയി. പ്രതിക്കു വേണ്ടിയുളള തിരിച്ചിൽ പോലീസ് ഊർജ്ജിതമാക്കി.

യുവതിയുടെ കഴുത്തറുത്തക്കാനായി കൂർത്ത ആയുധമാണ് ബിനീഷ് ഉപയോഗിച്ചതെന്ന് എസ് എസ് പി രാജേഷ് പാണ്ഡെ അറിയിച്ചു. ഏഴു തവണ ഈ ആയുധം ഉപയോഗിച്ച് കാമുകിയെ പ്രതി വെട്ടി. കഴുത്തിൽ ആറ് ഇഞ്ച് നീളുമുള്ള മുറിവ് ഉണ്ടെന്നും എസ് എസ് പി രാജേഷ് പാണ്ഡെ കൂട്ടിച്ചേർത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചിട്ടുണ്ട്.

പ്രതി രക്തം പുരണ്ട വസ്ത്രങ്ങൾ മാറിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ബിനീഷ് രാവിലെ 9.30 ന് യുവതിയുടെ വീട്ടിലേയ്ക്ക് പോയി. ഇരുവരും ഒരേ ജാതിക്കാരനായിരുന്നുവെങ്കിലും അവരുടെ കുടുംബങ്ങൾ വിവാഹത്തിന് എതിരായിരുന്നു. ആറ് മാസം മുൻപ് ഗ്രാമപഞ്ചായത്ത് ഈ പ്രശ്നം പരിഹരിക്കാനായി മുന്നോട്ടുവന്നു. നാഗരി ഗ്രാമത്തിലെ തന്റെ മൂത്ത സഹോദരിയുടെ വീട്ടിലേക്ക് പിന്നീട് യുവതിയെ മാറ്റി താമസിപ്പിച്ചു.കഴിഞ്ഞ അഞ്ച് മാസമായി അവിടെയാണ് യുവതി താമസിച്ചിരുന്നത്. അവിടെ മറ്റൊരു യുവാവുമായി യുവതിക്കു ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ടത് ബിനീഷിനെ രോഷാകുലരാക്കി. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെടുന്നതിനു അഞ്ചു ദിവസം മുമ്പ് മാത്രമാണ് യുവതി സ്വന്തം വീട്ടിലേക്ക് തിരിച്ചുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button