കാസർഗോഡ്: കാസർഗോഡ് ഗവ: കോളേജ് കേന്ദ്രീകരിച്ച് മതപരിവർത്തന ലോബി പ്രവർത്തിക്കുന്നതായി ചൂണ്ടിക്കാട്ടി മുന്‍ എസ്എഫ്‌ഐ ജില്ലാ നേതാവും ഡിവൈഎഫ്‌ഐ ഉദുമ ബ്ളോക്ക് സെക്രട്ടറിയുമായ എ.വി ശിവപ്രസാദ്. എസ്എഫ്‌ഐ ജില്ലാ ഭാരവാഹിയായി കോളേജില്‍ പോയപ്പോള്‍ പല തവണ ഒരു മുസ്ലീം യുവാവുമായുള്ള പാലക്കുന്ന് കരിപ്പോടി സ്വദേശി ആതിരയുടെ പ്രണയം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് യഥാര്‍ത്ഥ പ്രണയമല്ലെന്ന് ജില്ലാ കമ്മിറ്റിയംഗമായ വനിത സഖാവ് പറഞ്ഞതനുസരിച്ച് കുട്ടിയുടെ സഹോദരനെയും അമ്മാവനെയും വിവരമറിയിച്ചെങ്കിലും അവര്‍ ഗൗരവത്തിലെടുത്തില്ലെന്നും ശിവപ്രസാദ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. എന്നാൽ ഇത് ചിലർ വിവാദമാക്കിയതോടെ ശിവപ്രസാദ് പോസ്റ്റ് പിൻവലിച്ച് വിശദീകരണക്കുറിപ്പ് ഇറക്കി.
കഴിഞ്ഞ 7 വര്‍ഷത്തിനകം 9 പെണ്‍കുട്ടികള്‍ കാസറഗോഡ് ഗവണ്‍മെന്റ് കോളേജില്‍ വച്ച് ഇത്തരം പ്രണയക്കുരുക്കില്‍ പെട്ടിട്ടുണ്ട്. താന്‍ മതേതര പ്രണയത്തെ പിന്തുണയ്ക്കുന്ന ആളാണെന്നും എന്ന മതപരിവര്‍ത്തനം ലക്ഷ്യമാക്കിയുള്ള പ്രണയത്തെ അംഗീകരിക്കാൻ കഴിയില്ലെന്നും ശിവപ്രസാദ് പറയുന്നു. കാസര്‍ഗോഡ് ഗവ. കോളേജ് കേന്ദ്രീകരിച്ച് നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ചിലയാളുകള്‍ എല്ലാ സഹായങ്ങളും എത്തിച്ച് വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ പരിശ്രമിക്കുകയാണ്. ഇതിനെതിരെ പ്രതികരിക്കാന്‍ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും മുന്നോട്ട് വരണം. ലവ് ജിഹാദുണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നും എന്നാൽ ഭാവനയ്ക്കനുസരിച്ച് ഒന്നും എഴുതിപ്പിടിപ്പിച്ചിട്ടില്ലെന്നും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിലാണ് കാര്യങ്ങൾ പറഞ്ഞതെന്നും വിശദീകരണക്കുറിപ്പിൽ ശിവപ്രസാദ് വ്യക്തമാക്കി.
Post Your Comments