ബംഗളൂരു : ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന കാര്‍ട്ട് വികസിപ്പിച്ചെടുത്ത്ഇന്‍ഫോസിസ്. ബംഗളൂരു കാമ്പസില്‍ സി.ഇ.ഒ വിശാല്‍ സിക്ക ഡ്രൈവറില്ല കാറില്‍ സഞ്ചരിക്കുന്നതിന്റെ ചിത്രം പോസ്റ്റ് ചെയ്താണ് ഇന്‍ഫോസിസ് പുതിയ രംഗത്തേക്കുള്ള കടന്നുവരവ് പ്രഖ്യാപിച്ചത്. ഇന്‍ഫോസിസിന്റെ മംഗളൂരുവിലെ എന്‍ജിനയര്‍മാരാണ് കാര്‍ട്ട് വികസിപ്പിച്ചെടുത്തതെന്നും സിക്ക അറിയിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റെലിജന്‍സ് ഉള്‍പ്പടെയുള്ള പുതിയ സാങ്കേതിക വിദ്യകളിലേക്ക് ഇന്‍ഫോസിസ് ചുവട് മാറ്റാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് പുതിയ കാര്‍ട്ടുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെ സി.ഇ.ഒ വിശാല്‍ സിക്ക നടത്തിയ പ്രഖ്യാപനങ്ങളും തെളിയിക്കുന്നത് കമ്പനിയുടെ പുതിയ ചുവടുമാറ്റമാണ്.
Post Your Comments