USALatest NewsComputerNews

വിസ തരംതിരിച്ച് നികുതി തട്ടിപ്പ്; ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസിന് പിഴ ചുമത്തി

ന്യൂയോർക്ക്: ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസിന് അമേരിക്കയിൽ പിഴ ചുമത്തി. ചട്ടങ്ങള്‍ക്ക് വിരുദ്ധമായി വിദേശ തൊഴിലാളികളുടെ വിസ തരംതിരിച്ച് നികുതി തട്ടിപ്പ് നടത്തിയെന്ന കേസിലാണ് നടപടി. അമേരിക്കയിലെ കാലിഫോര്‍ണിയയിലാണ് ഇന്‍ഫോസിസിന് 800,000 ഡോളര്‍ (ഏകദേശം 56 കോടി രൂപ) പിഴ ചുമത്തിയത്. കാലിഫോര്‍ണിയ അറ്റോര്‍ണി ജനറല്‍ സേവ്യര്‍ ബെക്രയാണ് ഈ വിവരമറിയിച്ചത്. പിഴ നല്‍കാമെന്ന് സമ്മതിച്ചെങ്കിലും ഒത്തുതീര്‍പ്പ് രേഖയില്‍ ഇന്‍ഫോസിസ് ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

വേതനത്തിലും നികുതിയിലും കുറവുണ്ടാകാനാണ് വിസ മാറ്റിയതെന്ന് കാണിച്ച് മുന്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇന്‍ഫോസിസിനെതിരെ നിയമനടപടികളുണ്ടായത്. 2006 നും 2017 നും ഇടയില്‍ ഇന്‍ഫോസിസ് സ്‌പോണ്‍സര്‍ ചെയ്ത ബി 1 വിസകളില്‍ 500 ഓളം ജീവനക്കാര്‍ കാലിഫോര്‍ണിയയില്‍ ജോലി ചെയ്തത് ക്രമപ്രകാരമല്ലെന്നായിരുന്നു ആരോപണം. ഇവര്‍ എച്ച് 1 ബി വിസകള്‍ക്ക് അര്‍ഹതയുള്ളവരായിരുന്നു.

ALSO READ: എൻഐഎ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ മലപ്പുറം സ്വദേശി പിടിയിൽ, കണ്ടെടുത്തത് മാരകായുധങ്ങൾ

ഫെഡറല്‍ അധികാരികള്‍ക്ക് തെറ്റായ രേഖകള്‍ സമര്‍പ്പിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് 2017 ല്‍ ഇന്‍ഫോസിസ് ന്യൂയോര്‍ക്ക് സ്റ്റേറ്റിന് ഒരു മില്യണ്‍ ഡോളര്‍ പിഴ നല്‍കിയിരുന്നു. പിഴ നല്‍കാമെന്ന് സമ്മതിച്ചെങ്കിലും ഒത്തുതീര്‍പ്പ് രേഖയില്‍ ഇന്‍ഫോസിസ് ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button