ഫെയ്സ്ബുക്ക് ഉപയോഗത്തില്‍ ഇന്ത്യ ഒന്നാമത്. അമേരിക്കയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമതെത്തിയത്. 241മില്ല്യന്‍ ആക്ടീവ് ഉപയോക്താക്കളാണ് ഇന്ത്യയില്‍ ഫെയ്സ്ബുക്കിനുള്ളത്. അമേരിക്കയില്‍ 240 മില്ല്യന്‍ ആക്ടീവ് ഉപയോക്താക്കളാണ് ഉള്ളത്. രണ്ടു ബില്ല്യണിലധികം പ്രതിമാസ ഉപയോക്താക്കള്‍ തങ്ങള്‍ക്കുണ്ടെന്ന് ഫെയ്സ്ബുക്ക് അടുത്തിടെയാണ് വെളിപ്പെടുത്തിയത്.
അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യയില്‍, സ്ഥിര ഉപഭോക്താക്കളുടെ സംഖ്യയില്‍ രണ്ടു മടങ്ങ് വര്‍ധന ഉണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ ഇന്ത്യയിലെ സ്ഥിര ഉപയോക്താക്കളുടെ സംഖ്യയില്‍ 26 ശതമാനം വര്‍ധനയാണ് ഉണ്ടായത്. അമേരിക്കയില്‍ വെറും 12 ശതമാനം വര്‍ധനയാണ് ഉണ്ടായത്.
ഇന്ത്യയിലെ ഫെയ്സ്ബുക്ക് ഉപയോക്താക്കളില്‍ പകുതിയിലധികവും 25 വയസ്സിനു താഴെ ഉള്ളവരാണ്. അതില്‍ മുക്കാല്‍ ഭാഗവും പുരുഷന്മാരാണ്. എന്നാല്‍ അമേരിക്കയില്‍ ഫെയ്സ്ബുക്ക് ഉപയോഗത്തില്‍ സ്ത്രീകളാണ് മുന്നില്‍.
Post Your Comments