Latest NewsNewsInternational

ഐഐടി പ്രവേശന പരീക്ഷ പുല്ലുപോലെ എഴുതിയ വിദേശ വിദ്യാര്‍ത്ഥിക്ക് സംഭവിച്ചത്

ഐഐടി പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷൻ എഴുതിയ വിദേശ വിദ്യാര്‍ത്ഥിയെ അസഭ്യം പറഞ്ഞ് ഇന്ത്യക്കാര്‍.ഇന്റഗ്രേറ്റഡ് എംഎസ്എസി ഫിസിക്ക്സ് വിദ്യാര്‍ത്ഥിയായ ജാക്ക് ഫ്രാസറിനാണ് ദുരനുഭവമുണ്ടായത്.ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്റെ ചോദ്യപേപ്പര്‍ ഒരാൾ ജാക്ക് ഫ്രാസറിന്റെ ക്വാറപ്രൊഫൈലിൽ പോസ്റ്റ് ചെയ്യുകയും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാമോ എന്ന് ചോദിക്കുകയും ചെയ്‌തു.

80 മള്‍ട്ടിപ്പള്‍ ചോയ്സ് ചോദ്യങ്ങളുണ്ടായിരുന്നു. അത് കൊണ്ട് ഉത്തരം കണ്ടുപിടിക്കാമെന്ന് കരുതുകയും ചെയ്‌തു. അനുവദിച്ച സമയത്തിന്റെ മൂന്നിലൊന്ന് മാത്രം എടുത്ത് എല്ലാ ചോദ്യങ്ങള്‍ക്കും ഫ്രാസര്‍ ശരിയുത്തരം നല്‍കി. ഇന്റഗ്രേറ്റഡ് എംഎസ്എസി ഫിസിക്ക്സ് വിദ്യാര്‍ത്ഥിയായ തന്നെ സംബന്ധിച്ച് ചോദ്യങ്ങള്‍ കടുപ്പമല്ലായിരുന്നെന്ന് ഫ്രാസര്‍ പറയുന്നു.എന്നാൽ നുണയനെന്നും കീടമെന്നുമാണ് ഫ്രാസറിനെ ക്വാറയിലെ ചില ഇന്ത്യക്കാർ വിളിച്ചത്. ലോകത്തെ ഏറ്റവും കടുപ്പമേറിയ പരീക്ഷയാണ് ഇതെന്നും അത് ഫ്രാസറിനെ പേലെ ഒരു മടയന് അത് പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ലെന്നും അധിക്ഷേപമുണ്ടായി.

ഫ്രാസറിന്റെ അമ്മയുടെ ചിത്രത്തില്‍ പുരുഷ ലൈംഗികാവയവം ചേര്‍ത്ത് ചിത്രമുണ്ടാക്കി പോസ്റ്റ് ചെയ്തു. കൂടാതെ അദ്ദേഹത്തിൻറെ സഹോദരനെയും ഭീഷണിപ്പെടുത്തി. നിവൃത്തിയില്ലാതെ ക്വാറ പ്രൊഫൈലില്‍ മെസേജ് അയക്കാനുള്ള സംവിധാനം ലോക്ക് ചെയ്തിരിക്കുകയാണ് ഫ്രാസര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button