ബെംഗളൂരു: ശശികലയ്‌ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ ജയില്‍ ഐജിക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍. ശശികലയ്ക്കും വ്യാജമുദ്രപ്പത്ര കുംഭകോണക്കേസിലെ പ്രതി അബ്ദുള്‍ കരിം തെല്‍ഗിക്കും ജയിലില്‍ പ്രേത്യകസൗകര്യം ഏര്‍പ്പെടുത്തിയതുമായി സംബന്ധിച്ച റിപ്പോര്‍ട്ടാണ് ഐജി സമര്‍പ്പിച്ചത്.
ഐജിക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. റിപ്പോര്‍ട്ട് മാധ്യങ്ങളോട് പ്രസിദ്ധപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജയില്‍ ഐജിയായ ഡി.രൂപയ്‌ക്കെതിരെ സര്‍ക്കാര്‍ രംഗത്തെത്തിയത്.
അതേസമയം, മുഖ്യയമന്ത്രിയുടെ വാദങ്ങള്‍ രൂപ തള്ളി. താന്‍ റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയിട്ടില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണാണ് താന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിച്ചതെന്നും രൂപ വ്യക്തമാക്കി.
Post Your Comments