Latest NewsIndiaNews

കാശ്മീരിൽ ഉള്ള ഭീകരരിൽ ഭൂരിഭാഗവും പാക് പൗരന്മാർ : കേന്ദ്രം

ന്യൂഡൽഹി: ജമ്മു കശ്മീരിൽ സജീവമായി പ്രവർത്തിക്കുന്ന 220 ഒാളം ഭീകരരിൽ പകുതിയും പാക്കിസ്ഥാൻ പൗരൻമാരെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇവരാണ് കശ്മീരിലെ യുവാക്കളിൽ തീവ്രവാദം വളർത്തുന്നതിലും  പോലീസ് സ്റ്റേഷൻ ആക്രമിക്കുന്നതിലും സൈന്യത്തിന്റെ നേർക്ക് കല്ലെറിയുന്നവരിലും പ്രധാനികൾ.

അതിർത്തിയിൽ നിന്നുള്ള നുഴഞ്ഞു കയറ്റം പരമാവധി ഇന്ത്യൻ സൈന്യം പരാജയപെടുത്താറുണ്ട്. എന്നാൽ പലതവണയായി പലയിടങ്ങളിൽ നിന്നും ഇവിടെ ഭീകരർ എത്തിയിട്ടുണ്ടാവാമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ സംശയം. തീവ്രവാദത്തിൽ നിന്ന് പിന്തിരിയാൻ ആഗ്രഹമുള്ള യുവാക്കളെ പോലും ഇവരാണ് പ്രലോഭിപ്പിച്ചു തീവ്രവാദത്തിലേക്ക് ആകൃഷ്ടരാക്കുന്നതെന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button