KarkkidakamReader's Corner

ഓര്‍ത്തുവെയ്ക്കാം ഈ ചൊല്ലുകള്‍!

 

തോരാത്ത മഴയുമായി പഞ്ഞക്കര്‍ക്കടകം എത്തിയിരിക്കുകയാണ്. കര്‍ക്കടകവുമായി ബന്ധപ്പെട്ടു വാമൊഴിയായി പറഞ്ഞു പോന്നിരുന്ന ചില ചൊല്ലുകള്‍ ഇന്ന്‍ പരിചയപ്പെടാം.

1. കര്‍ക്കടക ഞാറ്റില് പട്ടിണി കിടന്നത് പുത്തരി കഴിഞ്ഞാല്‍ മറക്കരുത്.
2. കര്‍ക്കടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു.
3. കര്‍ക്കട മാസമൊരാറാം തീയതി ദുര്‍ഘടമായൊരു കോള് പിടിക്കും.
4. കര്‍ക്കടകത്തില്‍ കാക്ക പോലും കൂടു കൂട്ടില്ല
5. കര്‍ക്കടകത്തില്‍ ഇടി വെട്ടിയാല്‍ കരിങ്കല്ലിനു ദോഷം
6. കര്‍ക്കടകത്തില്‍ വാവ് കഴിഞ്ഞ ഞായറാഴ്ച നിറയ്ക്കാനും അമ്മാവന്‍റെ മോളെ കല്യാണം കഴിക്കാനും ആരോടും ചോദിക്കണ്ട.
7. കര്‍ക്കടകത്തില്‍ രണ്ടോണം. ഇല്ലന്നിറയും പുത്തരിയും.
8. കര്‍ക്കടകത്തില്‍ പത്തുണക്ക്.
9. കര്‍ക്കടകത്തിലെ പത്തുവെയിലില്‍ ആനത്തോലും ഉണക്കാം.
10. കര്‍ക്കടകത്തില്‍ കട്ട് മാന്താം.
11. കര്‍ക്കടകത്തില്‍ കട്ടിട്ടെങ്കിലും കൂട്ടണം.
12. കര്‍ക്കടകത്തില്‍ പത്തില കഴിക്കണം.
13. കര്‍ക്കടക മാസം ഒന്നാം തീയതി കുന്നിയോളം നൂറു തിന്നാല്‍ പന്നിയോളം വളരും.
14. ചേട്ട പുറത്ത്, ശീവോതി അകത്ത്.
15. അഞ്ചും പിഞ്ചും പുറത്തെ പോ, ആവണി അവിട്ടം അകത്തെ വാ, ഫൂ ഫൂ ചേട്ടാ ഭഗവതി പുറത്ത്, ശ്രീ ഭഗവതി അകത്ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button